Image

ആന്ധ്ര എക്‌സൈസ് മന്ത്രി വെങ്കിടരാമണ അറസ്റ്റില്‍

Published on 24 May, 2012
ആന്ധ്ര എക്‌സൈസ് മന്ത്രി വെങ്കിടരാമണ അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശ് എക്‌സൈസ് മന്ത്രി മൊപിദേവി വെങ്കിടരാമണ റാവുവിനെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ന് ഉച്ചയ്ക്ക് 1-30-നാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസമായി വെങ്കിടരാമണയെ സിബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘം ചോദ്യം ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അറസ്റ്റിനെ തുടര്‍ന്ന് വെങ്കിടരാമണ മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്നാണ് സൂചന. രാജിവെയ്ക്കാന്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വൈ.എസ്. രാജശേഖര റെഡ്ഡി മന്ത്രിസയില്‍ വെങ്കിടരാമണ തുറമുഖ മന്ത്രിയായിരുന്നു. ജഗന്റെ വ്യവസായത്തില്‍ ഇദ്ദേഹത്തിനു നിക്ഷേപം ഉണ്ടായിരുന്നുവെന്നും സിബിഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക