വടകര: റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ആദ്യ ഗൂഢാലോചന നടന്നതു സിപിഎമ്മിന്റെ ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫിസിലെന്നു മൊഴി. ഈ കേസില്‍ ഇന്നലെ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗം സിജിത്താണ് മൊഴി നല്‍കിയത്.
ഇതേത്തുടര്‍ന്ന് ചോമ്പാല പൊലീസ് സ്റ്റേഷനില്‍ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു. ചില ഏരിയ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.