Image

ചൈന: അമേരിക്കയുടെ വിരട്ടേറ്റു (ഗിരീഷ് നായര്‍, മുംബൈ)

Published on 18 April, 2020
ചൈന: അമേരിക്കയുടെ വിരട്ടേറ്റു (ഗിരീഷ് നായര്‍, മുംബൈ)
ലോകാരോഗ്യസംഘടനക്കും ചൈനക്കും അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും കണക്കിന് പ്രഹരം കിട്ടിയപ്പോള്‍ മണി മണിയായി സത്യങ്ങള്‍ പുറത്തേക്ക് വരുന്നു.  ചൈന ലോകത്തോട് പറയുന്നു തങ്ങള്‍ക്ക് തെറ്റുപറ്റി മാപ്പാക്കണം, ഞങ്ങക്ക് കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ കണക്കുകൂട്ടിയതില്‍ പിശക് പറ്റി എന്ന്. മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് തെറ്റാണുപോലും. അതില്‍ ഒരു ചെറിയ പിഴവു പറ്റി. ചൈന മരിച്ചവരുടെ കണക്ക് കൂട്ടിയത്  ആക്രികടയില്‍ കണക്ക് കുട്ടുന്നതുപോലെയാണ് എന്ന് സാരം. എന്തു രസകരമായിരിക്കുന്നു ചൈനയുടെ പ്രസ്ഥാപന.

ലോകരാജ്യങ്ങളെ വിഡ്ഢികളാക്കാന്‍ ചൈന ഇനിയെങ്കിലും ശ്രമിക്കരുത്.  ഇപ്പോള്‍ ലോകത്തോട് പറയുന്നത് എന്താണ്, ഞങ്ങള്‍ക്ക് കണക്കുകൂട്ടിയതില്‍ വീഴ്ച്ച പറ്റിയെന്ന്. വുഹാനിലെ  കോവിഡ് 19  മരണത്തില്‍ അന്‍പത് ശതമാനത്തിന്റെ വ്യത്യാസമുണ്ടായി.  അതിപ്പോള്‍ ഞങ്ങള്‍ തിരുത്തിയിട്ടുണ്ട്. ചൈന ഇതാണ് ലോകത്തെ അറിയിച്ചിരിക്കുന്നത്. കണക്കില്‍ പിശക് വരുത്തിയതിന് ലോകം ചൈനയോട് ക്ഷമിച്ഛ് മാപ്പാക്കണം പോലും.

കോവിഡ് 19 വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ രാജ്യങ്ങളും ഇതുതന്നെയല്ലേ  ചൈനയോട് ചോദിച്ചിരുന്നത്. അമേരിക്കയടക്കം എല്ലാ രാജ്യങ്ങളും പറഞ്ഞിരുന്നത് ചൈന എന്തോ എല്ലാവരില്‍ നിന്നും മറച്ചുവയ്ക്കുന്നുണ്ട് എന്നാണ്. ഇപ്പോള്‍ മാത്രമേ ചൈനക്ക് ഈ ബോധോദയം ഉണ്ടായുള്ളോ?  ചൈനയെ കുറ്റം പറയുമ്പോള്‍ ചിലര്‍ക്ക് ഭ്രാന്ത് ഇളകും. അവരുടെ പേരിന്റെ അറ്റത്ത് ഒരു കമ്മ്യൂണിസ്റ്റ് എന്ന ഒരു വാക്കുണ്ടല്ലോ, ആ വാക്കും പ്രവര്‍ത്തിയുമായി യാതൊരു ബന്ധവുമില്ലാത്ത ഏകാധിപതികളാണ്  ചൈനക്കാര്‍.  ചൈനീസ് അധികൃതര്‍ പണത്തിനു വേണ്ടി എന്തു ക്രൂരതയും കാട്ടിക്കൂട്ടുന്നവരാണ്.  അതുകൊണ്ടുതന്നെയാണ് കോവിഡ് 19 രോഗബാധ ചൈനയില്‍നിന്ന് ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിട്ടും അവര്‍ മിണ്ടാതിരുന്നത്.  അവര്‍ക്ക് താല്പര്യം തങ്ങളുടെ വാണിജ്യ സ്വപ്നങ്ങള്‍ മാത്രമാണ്.  ചൈനയുടെ ഇപ്പോഴത്തെ ഈ തിരുത്തലുകളും വ്യാജമായ കണക്കുകള്‍ മാത്രം. കണക്കുകള്‍ പ്രകാരം അന്‍പത് ശതമാനം വര്‍ദ്ധനവാണ് മരിച്ചവരുടെ കാര്യത്തില്‍ ചൈന പറഞ്ഞിരിക്കുന്നത്. വുഹാനിള്‍ മരിച്ചവരുടെ എണ്ണം 3346 നിന്നും 4636 ആക്കി. ആദ്യമേ ഇത് വിളിച്ചുപറയാന്‍ കാരണം, വുഹാനില്‍ മരിച്ചത് പതിനായിരങ്ങളാണ് എന്ന് അവിടുത്തെ തന്നെ നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും ഒക്കെ പറഞ്ഞിട്ടും ചൈനീസ് അധികൃതര്‍ അന്ന് അത് സമ്മതിച്ചിരുന്നില്ല.

പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തി ശരിയായ വിവരങ്ങള്‍ അവര്‍ ലോകത്തോട് ഒരു മടിയും മറയും ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിട്ടും ചൈന തങ്ങളുടെ മരണ കണക്ക് 3000നും 4000നും ഇടയില്‍  ഒതുക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത് എന്നതാണ് ഏറെ വിചിത്രം. നേരത്തെ തങ്ങളുടെ രാജ്യത്തു മരിച്ചവരുടെ എണ്ണം ചൈന പറഞ്ഞിരുന്നത് 3346 എന്നായിരുന്നു. അതിപ്പോള്‍ ചൈന തന്നെ തിരുത്തി, പുതിയ കണക്കനുസരിച്ച് അത് 4636. തങ്ങളുടെ രാജ്യത്തുള്ള കോവിഡ് 19 രോഗികളുടെ എണ്ണത്തിലും ചൈന വര്‍ധനവ് വരുത്തിയിരിക്കുന്നു. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ ചെറിയ പിശക് പറ്റി എന്നാണ് ചൈനയുടെ ന്യായീകരണം.  ചൈനയുടെ കണക്കുപ്രകാരം 4636 മരണങ്ങളില്‍ 4512 പേരും ഹൂബ്ലി പ്രവിശ്യയിലാണ്. എണ്‍പത്തിമൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു എന്നും അവര്‍ പറയുന്നു.

ഈ വരുന്ന നവംബറോടെ ചൈനയില്‍ കോവിഡ് 19 രോഗവ്യാപനത്തിന് ഒരു രണ്ടാം തരംഗം ഉണ്ടായേക്കും എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത് ഈ കഴിഞ്ഞ ദിവസമാണ്. ഇതുതന്നെയാണ് ചൈനീസ് അധികൃതരെ ഭയപ്പെടുത്തുന്നതും. ഒരു തരംഗം കൂടി ചൈനയില്‍ ആഞ്ഞടിക്കുകയും നിരവധിപേര്‍ ഈ രോഗത്തിന്റെ പിടിയിലമരുകയും ചെയ്താല്‍ ലോകം തങ്ങളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തികളയുമെന്ന് ഇപ്പോള്‍ അവര്‍ ഭയപ്പെടുന്നു. എന്നുമാത്രമല്ല ചൈനയുടെ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിള്‍ നിന്നും മിക്ക രാജ്യങ്ങളും ഇപ്പോള്‍ തന്നെ പിന്‍മാറിയിരിക്കുന്നു. കോവിഡ് 19 എന്ന രോഗത്തിന്റെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഇപ്പോള്‍ ആ രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ കിറ്റുകളും മാസ്ക്കുകളും മാത്രമാണ് ചൈനയില്‍ നിന്ന് കാര്യമായി മറ്റു രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചൈന കൂടുതല്‍ ഭയപ്പെടുന്നു. ലോകം ചൈനയെ ഒറ്റപ്പെടുത്തികളഞ്ഞാല്‍ വാണിജ്യപരമായും സാമ്പത്തികമായും തകര്‍ന്നുപോകും അവര്‍. അവര്‍ക്ക് മാറ്റ് രാജ്യങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. ചൈനയുടെ നോട്ടംതന്നെ ലോകവിപണിയാണല്ലോ. ലോകവിപണിയില്‍ അവരെ ഒറ്റപ്പെടുത്തികളയുമോ എന്ന ഭയം ചൈനയ്ക്ക് ശക്തമായുണ്ട്. അതുകൊണ്ട്തന്നെയാണ് ഇപ്പോള്‍ ലോകത്തോട് മാപ്പ് ചോദിച്ച് അവര്‍ പുതിയ തന്ത്രവുമായി മരിച്ചവരുടെ എണ്ണത്തില്‍ പിശകുപറ്റിയെന്ന വിചിത്ര അഭാസവുമായി ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞദിവസം അമേരിക്ക ഒരുപടികൂടി കടന്ന് ചൈനയുടെമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. വുഹാന്‍ ലാബില്‍ നിന്നും കോവിഡ് 19  രോഗബാധ പുറത്തുപോയതാണ് എന്ന് അമേരിക്ക ശക്തമായി ആരോപിച്ചിരുന്നു. അതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വുഹാന്‍ വൈറോളജി ലാബിലെ അന്വേഷണത്തില്‍ നിന്നും അമേരിക്കയെ വിലക്കാന്‍ ചൈനയ്ക്കാവില്ല, കാരണം അമേരിക്കന്‍ഫ്രഞ്ച് ധനസഹായത്തോടെയാണ് വുഹാനിലുള്ള വൈറോളജി ലാബ് ചൈന സ്ഥാപിച്ചെടുത്തത്. ഒരുവേള അമേരിക്കയേക്കാള്‍ തങ്ങള്‍ ശക്തരാണ് എന്ന് വരുത്തിതീര്‍ക്കാനാണ് കോവിഡ് 19 രോഗാണുവിന്റെ ജനതികഘടനയെകുറിച്ച് പഠിക്കാന്‍ വുഹാന്‍ ലാബ്  തീരുമാനിച്ചതും ആ നാട്ടിലെ വൗവാലുകളെ ശേഖരിച്ച് ഇതിന്‍റെ ഗവേഷണങ്ങള്‍ ആരംഭിച്ചതും. അത്തരം ഗവേഷണങ്ങള്‍ സുരക്ഷിതമല്ലാതെ നടത്തിയപ്പോള്‍ അബദ്ധവശാല്‍ ലാബില്‍ നിന്നും പുറത്തു കടന്നതാകാം എന്നു തന്നെയാണ് അമേരിക്കയുള്‍പ്പെടെ എല്ലാ ലോകരാജ്യങ്ങളും കരുതുന്നത്. ഇതേക്കുറിച്ച് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇത് ചൈനയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്ക ലോകത്തോട് പറയുന്നത് ലോകം വിശ്വസിക്കാതിരിക്കണമെങ്കില്‍ ലോകാരോഗ്യ സംഘടനയുടെ ഉറച്ച പിന്തുണ ചൈനയ്ക്ക് വേണമായിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ തലവന്‍ ചൈനീസ് പ്രസിഡണ്ടിന്റെ ഏറാന്‍ മൂളുന്ന ആളാണെന്നാണ് അമേരിക്കയും മറ്റ് പാശ്ചാത്യ  മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകാരോഗ്യസംഘടനക്കുള്ള ധനസഹായം പൂര്‍ണമായും അമേരിക്ക മരവിപ്പിച്ചു കഴിഞ്ഞു. രോഗശയ്യയില്‍ ആയ ലോകാരോഗ്യസംഘടനക്ക് യാതൊരുവിധ വിശ്വാസതയും ഇല്ലാതാക്കികളഞ്ഞു അമേരിക്ക. അതുകൊണ്ടുതന്നെ ഇനി ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂലമായി എന്തുപറഞ്ഞാലും അത് ചൈനയ്ക്ക് വേണ്ടിയുള്ള പക്ഷാഭേദമായെ ലോകം കണക്കാക്കു. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ചൈന ഇപ്പോള്‍. എങ്കിലും അമേരിക്കയോട് ചില ഒറ്റപ്പെട്ട യുദ്ധം ഇപ്പോഴും ചൈന തുടരുകയും ചെയ്യുന്നു. അത് അമേരിക്കയെ ഒരു വിധത്തില്‍ ഒതുക്കാനുള്ള ചെറിയൊരു ചൈനയുടെ തന്ത്രം മാത്രമാണ്.  ഈ യുദ്ധത്തില്‍ ചൈന തളര്‍ന്നു വീഴുന്ന രംഗമാണ് ലോകം മുഴുവന്‍ ഇപ്പോള്‍ കാണുന്നതും കാണാന്‍ പോകുന്നതും. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല.

ഒരുപക്ഷേ ഇത്തരം ചൈനീസ് കഥകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ചിലര്‍ കല്ലെറിയുകയും, ചൈനയെ ആക്രമിക്കുന്നത് എന്തിനാ നിങ്ങള്‍, അമേരിക്കയുടെ ചാരന്മാരാണോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ചൈന ചെയ്യുന്നത് തികച്ചും മനുഷ്യത്വരഹിതമായ നടപടികളാണ്. അതുകൊണ്ടുതന്നെ അവരെ ഒറ്റപ്പെടുത്തണം. രാജ്യസ്‌നേഹമുള്ള ഒരോ പൗരനും ചൈനയെ ഇപ്പോള്‍ കൂട്ടത്തില്‍ ചേര്‍ത്ത്‌നിര്‍ത്താന്‍ ആവില്ല, കാരണം അവര്‍ ലോകത്തോട് കാട്ടിയത് കടും ക്രൂരതയാണ് വഞ്ചനയാണ്. ചൈന പലതും മറച്ചുവയ്ക്കുന്നു എന്ന കൃത്യമായ തെളിവാണ് ഇപ്പോള്‍ അവര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. ഇതുമതി ചൈനയെ ഒറ്റപ്പെടുത്താനുള്ള ഏറ്റവും ശക്തമായ തെളിവ്.  
Join WhatsApp News
Sudhir Panikkaveetil 2020-04-19 11:33:10
വാർത്തകൾ പരിശോധിച്ച് താങ്കൾ എത്തുന്ന നിഗമനങ്ങൾ ഒരു പക്ഷെ ശരിയായേക്കാം. രാഷ്ട്രീയ ചലനങ്ങൾ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ ലേഖനങ്ങൾക്കായി കാത്തിരിക്കുന്നു
CID Moosa 2020-04-19 16:31:36
Do you have any direct evidence other than the hear say?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക