Image

അമേരിക്കയ്ക്ക് എല്ലാം മറികടക്കാനാവും, കോവിഡിനെയും തുരത്തും (രഞ്ജിത്ത് പിള്ള)

Published on 18 April, 2020
അമേരിക്കയ്ക്ക് എല്ലാം മറികടക്കാനാവും, കോവിഡിനെയും തുരത്തും (രഞ്ജിത്ത് പിള്ള)
അമേരിക്ക, 32 കോടി ജനങ്ങള്‍ വസിക്കുന്ന ലോകത്തിലെ സാമ്പത്തിക ശക്തി. 50 സംസ്ഥാനങ്ങള്‍ അടങ്ങിയ ഫെഡറല്‍ സമ്പ്രദായം. അതില്‍ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നത്രിമാന ചക്രം. എക്‌സിക്യൂട്ടീവിന്റെ അധിപന്‍ ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിത്വം... അമേരിക്കന്‍ പ്രസിഡന്റ്.... ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ ബഡ്ജറ്റിന്റെ ഒരു ശതമാനം മറ്റു രാജ്യങ്ങളെ സഹായിക്കുന്ന ശക്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് അമേരിക്ക യുണൈറ്റഡ് സ്‌റ്റേറ്റ് ഫോര്‍ ഏജന്‍സി ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്‌യിലൂടെ അനേകായിരം കോടി മറ്റു രാജ്യങ്ങളുടെ നിലനില്‍പ്പിനായി നല്‍കുന്നു. ഡച ന്റെയും ണഒഛ ന്റേയുമൊക്കെ ഏറ്റവും വലിയ ദാതാക്കള്‍..
196570 കാലഘട്ടങ്ങളില്‍ ഒരുപാട് പ്രതീക്ഷയോടെ ഈ സ്വപ്‌ന ഭൂമിയിലേക്ക് ചേക്കേറിയ ഒരു ചെറിയ സമൂഹം.. അതാണ് അമേരിക്കയിലെ മലയാളി സമൂഹം.. അങ്ങനെ ഈ കുടിയേറ്റ രാജ്യത്ത് പ്രതീക്ഷകളുടെ കടലുമായി ആതുരസേവനരംഗത്തും തങ്ങളുടെ ജീവിതം കെട്ടിപ്പിടിപ്പിച്ചു.

ആദ്യകാലങ്ങളില്‍ ന്യൂജേഴ്‌സിയിലെ ബെര്‍ഗ് ലാന്‍ കൗണ്ടിയിലും ന്യൂയോര്‍ക്കിലെ റോക് ലാന്‍ഡ് കൗണ്ടിയിലും മാത്രമായി ഒതുങ്ങിക്കൂടിയ സമൂഹം പിന്നെ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും, എന്തിന് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കു വരെ അവരുടെ സാന്നിധ്യം ഉറപ്പിച്ചു. അതാണ് മലയാളികളുടെ ശക്തി. അവര്‍ ഏതു സാഹചര്യത്തോട് പൊരുത്തപ്പെടും. കഠിനമായി പ്രവര്‍ത്തിക്കും. ചില്ലറ അടവു നയങ്ങള്‍ പ്രയോഗിക്കാനും അറിയാം. കരുതലോടെ ജീവിക്കാനും കരുണയോടെ മാറോട് ചേര്‍ക്കാനും അവര്‍ക്കറിയാം. ഈ പ്രവാസികള്‍ക്ക് രണ്ട് അമ്മമാരാണ്. പെറ്റമ്മയും പോറ്റമ്മയും. ഇവരില്‍ ആര്‍ക്ക് ഒരു ദുഃഖം ഉണ്ടായാലും അവര്‍ക്ക് വേദനിക്കും. അതുകൊണ്ടാണ് നാട്ടില്‍ കലാപം ഉണ്ടാകുമ്പോഴും പ്രളയം ഉണ്ടാകുമ്പോഴും ഈ മനസ്സുകള്‍ വിങ്ങുന്നത്. കൂട്ടി വെച്ചതും കൂട്ടിച്ചേര്‍ത്തതും സ്‌നേഹത്തില്‍ ചാലിച് അവര്‍ പെറ്റമ്മയെ വാരിപ്പുണരും. അവരുടെ പെറ്റമ്മയ്ക്ക് ഇന്ന് ഒരു ദുരിതകാലം ആണ്. ജീവനില്ലാത്ത, രൂപമില്ലാത്ത, മണവും നിറവും ഇല്ലാത്ത ഒരു മഹാമാരി ആ അമ്മയുടെ ശ്വാസ നാളത്തെ വരിഞ്ഞുമുറുക്കി ഇരിക്കുകയാണ്.. ശ്വാസോച്ഛ്വാസം നിലച്ച് ആദ്യം സ്വപ്‌നം കണ്ട ന്യൂയോര്‍ക്കിലെ യും ന്യൂജേഴ്‌സിയിലെ യും ആദ്യ തലമുറ മലയാളികള്‍ കുറച്ചുപേര്‍ അരങ്ങൊഴിഞ്ഞും... ഇനിയും കുറച്ചു പേര്‍ അരങ്ങ് ഒഴിയാന്‍ കാത്തു നില്‍പ്പുണ്ട്..

 അതിനു മുന്‍പില്‍ ആരെന്നോ പിന്നില്‍ ആരന്നോ അറിയില്ല. ഈ രാജ്യം തരുകയാണെങ്കില്‍ ഇവരും തകരും. ഇവര്‍ മാത്രമല്ല ഈ രാജ്യം താങ്ങിനിര്‍ത്തുന്ന ഒരുപാട് രാജ്യങ്ങള്‍, വേള്‍ഡ് ബാങ്ക് എന്ന പ്രതിഭാസം, പ്രകൃതിദുരന്തങ്ങള്‍ ലോകത്തില്‍ എവിടെയെങ്കിലും സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന ഈ വലിയ മനസ്സുകള്‍... വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ ലോകപോലീസ് ആക്കുന്ന ചങ്കുറപ്പ്. ഒരു ദിവസം ന്യൂയോര്‍ക്ക് നഗരം കണ്ണടച്ചാല്‍ ലോകം മുഴുവനും ചിലപ്പോള്‍ അതിന്റെ അലകള്‍ ആഘാതം സൃഷ്ടിക്കും.. പക്ഷേ ഈ രാജ്യം ഒരിക്കലും തോല്‍ക്കില്ല. കാരണം ലോകത്തിന്റെ പ്രാര്‍ത്ഥനയുണ്ട്. വര്‍ണ്ണ വര്‍ഗ്ഗ വിവേചനം ഇല്ലാത്ത ഒരു കൂട്ടം മനസുകളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. അതിലുപരി ഒരു കൂട്ടം പ്രവാസ മലയാളികള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു ഇവിടുത്തെ ആതുരാലയങ്ങളില്‍ ആശങ്കയില്ലാതെ ജോലി ചെയ്യുന്നു. അവരുടെ പ്രാര്‍ത്ഥനകളുടെ ശക്തി... ഒരിക്കലും ഈ രാജ്യത്തെ തളര്‍ത്തില്ല.. പെറ്റമ്മയെ പോലെ പോറ്റമ്മയും സ്‌നേഹമാണ് പകരുന്നത് കഴിഞ്ഞദിവസം മരിച്ചുപോയ ആദ്യ തലമുറയിലെ മലയാളി അവസാനമായി ഫേസ്ബുക്കില്‍ കുറിച്ചിട്ട പോലെ
'ആയുസ്സിന്റെ നീളത്തേക്കാള്‍ കര്‍മ്മത്തിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത'. മൃദുവായി നടന്നും... എളിമയോടെ സംസാരിച്ചും... കരുത്തോടെ മുന്നേറിയും.. കരുണയോടെ ഇടപെട്ടും നമുക്ക് ഈ യാത്രയും സുന്ദരമാക്കാം...
ഈ കാലവും മാറും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക