Image

പുരോഗമനവാദികളായ ഡെമോക്രാറ്റുകള്‍ ചിന്താകുഴപ്പത്തില്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 April, 2020
പുരോഗമനവാദികളായ ഡെമോക്രാറ്റുകള്‍ ചിന്താകുഴപ്പത്തില്‍- (ഏബ്രഹാം തോമസ്)
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ആറര മാസമുണ്ട്.  റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ എതിര്‍ക്കുക ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഉറപ്പായിരിക്കുകയാണ്. 2016 ല്‍ പാര്‍ട്ടി നോമിനേഷന്‍ ഉറപ്പു വരുത്താന്‍ ഹിലരി ക്ലിന്റണ്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന് ഏതാനും ദിവസം മുമ്പു വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴാണ് ശേഷിച്ച അവസാന എതിരാളി മാസച്യൂസറ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയത്.

എന്നാല്‍ ഇപ്രാവശ്യം ഈ വൈതരണികള്‍ എല്ലാം നീങ്ങി. എതിര്‍സ്ഥാനാര്‍ത്ഥികളെല്ലാം പിന്മാറുകയും ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നോമിനേഷനും തുടര്‍ന്നുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പും ബൈഡന്‍ നേടാന്‍ കഴിയുന്ന സാഹചര്യമാണ് ഒറ്റ നോട്ടത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് നേടി പ്രസിഡന്റ് പദത്തിലേയ്ക്ക് മത്സരിക്കുമ്പോള്‍ സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്‌സിന്റെ(വെര്‍മോണ്ട്)യും വാറന്റെയും അനുയായികള്‍ ബൈഡന് വോട്ട് ചെയ്യുമോ എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. മെഡികെയര്‍ ഫോര്‍ ഓള്‍ എന്ന തന്റെ മുദ്രാവാക്യം ഏറ്റെടുത്ത് യുവാക്കളെയും പുരോഗമനവാദികളെയും ഒപ്പം നിര്‍ത്താന്‍ ബൈഡന്‍ തയ്യാറാകണമെന്ന് വാറന്‍ അഭ്യര്‍ത്ഥിച്ചു.

പുരോഗമനവാദികളെ സംബന്ധിച്ചിടത്തോളം 2016 ആവര്‍ത്തിക്കുന്ന അനുഭവമാണ്. തങ്ങളുടെ ആരാധനാമൂര്‍ത്തികളുടെ അഭാവത്തില്‍ വോട്ടു ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് പറയുന്നവരുണ്ട്. ഷിക്കാഗോയിലെ സില്‍വിയ മച്ചാഡോയും പംട്രിക്ക് ഗിബ്ബന്‍സും ഉദാഹരണങ്ങള്‍. 2016 ല്‍ സാന്‍ഡേഴ്‌സിന് നോമിനേഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇരുവരും ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയിനിന് വോട്ടു ചെയ്തു.

ഇപ്പോഴും സാന്‍ഡേഴ്‌സിന്റെ പുരോഗമന ആശയങ്ങളെ കുറിച്ച് പറയുവാന്‍ ഇരുവര്‍ക്കും നാല് നാവാണ്. ഇത്തവണ പ്രതിഷേധം ഉള്ളിലൊതുക്കി മദ്ധ്യമാര്‍ഗക്കാരനായ ബൈഡന് വോട്ടു ചെയ്യാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് ഇവരുവരും പറഞ്ഞു. മൂക്ക് പൊത്തിപ്പിടിക്കുക. വോട്ടു ചെയ്യുക, 59 കാരനായ ഗിബ്ബന്‍സ് വിശദീകരിച്ചു. സാന്‍ഡേഴ്‌സ് പിന്മാറി ഒരാഴ്ച കഴിയുമ്പോള്‍ ബൈഡന്‍ മച്ചാഡോയേയും ഗിബ്ബന്‍സിനെയും പോലെയുള്ള വോട്ടര്‍മാരെ തനിക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. 2016 ലെ പ്രതിസന്ധി ഒഴിവാക്കാന്‍ പാര്‍ട്ടിയും ശ്രമിക്കുന്നു.

ബൈഡന്‍ സാന്‍ഡേഴ്‌സിന്റെയും വാറന്റെയും പിന്തുണ നേടി. എന്നാല്‍ വര്‍ഷങ്ങളായി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഉള്‍പ്പോരിന് ശമനം ഉണ്ടായിട്ടില്ല. ചില പാര്‍ട്ടി വോട്ടര്‍മാര്‍ ട്രമ്പിനെ പരാജയപ്പെടുത്തുവാന്‍ ബൈഡന് വോട്ടു ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ മറ്റു ചിലര്‍ കാത്തിരുന്ന ബൈഡന്‍ ഏതൊക്കെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്നറിഞ്ഞതിന് ശേഷം തീരുമാനിക്കാം എന്ന് പറയുന്നു.

ഇപ്പോഴുള്ള ബൈഡന് വോട്ടുചെയ്യേണ്ടതില്ല അല്ലെങ്കില്‍ ഒരു മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാം എന്ന ആശയങ്ങളോട് ആഭിമുഖ്യം കാട്ടുന്ന വോട്ടര്‍മാരുടെ വോട്ടുകള്‍ വലിയ തോതില്‍ ലഭിക്കില്ല. ബൈഡനെ കൂടുതല്‍ പുരോഗമന ചിന്താഗതിയിലേയ്ക്ക് ചായ്ച്ചാല്‍ മാത്രമേ ട്രമ്പിനെ പരാജയപ്പെടുത്താന്‍ കഴിവുളള ഒരു ആയുധമായി മാറുകയുളളൂ, റൂട്ട്‌സ് ആക്ഷന്‍ സംഘടനയുടെ കോ ഫൗണ്ടര്‍ നോര്‍മന്‍ സോളമന്‍ പറഞ്ഞു.

സാന്‍ഡേഴ്‌സ് പിന്മാറുന്നതിന് മുമ്പ് അസ്സോസിയേറ്റഡ് പ്രസ് നടത്തിയ വോട്ട് കാസ്റ്റ് സര്‍വേകളില്‍ സാന്‍ഡേഴ്‌സ് അനുയായികള്‍ക്ക് ബൈഡനെകുറിച്ച് ആശങ്കകള്‍ ഉള്ളതായി കണ്ടെത്തി. 17 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേകളില്‍ സാന്‍ഡേഴ്‌സ് അനുയായികള്‍ 54% ബൈഡനാണ് നോമിനേഷന്‍ ലഭിക്കുന്നതെങ്കില്‍ തങ്ങള്‍ അസംതൃപ്തരായിരിക്കുമെന്ന് പറഞ്ഞു. 28% ഡെമോക്രാറ്റിക് വോട്ടര്‍മാരും ഇതേ അഭിപ്രായം പങ്കുവച്ചു. മാര്‍ച്ച് 17 പ്രൈമറികളില്‍ നടന്ന ഫ്‌ളോറിഡ, അരിസോണ, ഇല്ലിനോയി സംസ്ഥാനങ്ങളിലെ സാന്‍ഡേഴ്‌സ് അനുകൂലികളില്‍ ചിലര്‍ ഒരു പടികൂടി മുമ്പോട്ടു പോയി ബൈഡനെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു. കേവല ഭൂരിപക്ഷമായ 54% തങ്ങള്‍ ട്രമ്പിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി അലക്‌സാണ്ട്രിയ ഒകേസിയോ കോര്‍ട്ടസ് ബൈഡന്‍ യുവവോട്ടര്‍മാര്‍ക്കും ലാറ്റിനോകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് പറഞ്ഞു.

Join WhatsApp News
Boby Varghese 2020-04-17 10:34:27
There are no moderates in the Democrat party. All are socialists, very liberal and crazy. They all think they know how to spend our money better than we do. They all like to increase our taxes like Denmark and leave only 20 % for us for our house, auto, clothes, food etc
MOHAN 2020-04-17 11:52:32
What we need is a third party. Republican Party is for rich and powerful. Demos are for undocumented immigrants, people of color and low (very very low) income people. Nobody is there for middle class other than to collect tax. Some thing like Tea Party.
JACOB 2020-04-17 13:16:00
Biden: Trump is not listening to the experts. Hey Joe, Have you heard of Dr. Fauci and Dr. Birx. They are the experts in this field of virology. They come on TV around 5:30 PM during the White House press briefing. May be, Jill Biden put him in bed by 5:00PM. So, Biden is not aware of his surroundings and he wants to be President.
Oommen for Trump 2020-04-17 14:07:23
DemocRATic party wants to take all our money by taxation and leave us with nothing.
Trump presidency is doomed 2020-04-19 16:29:50
Trump's job approval rating drops six percentage points, to 43% Congress' approval rating reaches 30% for the first time in over a decade U.S. satisfaction with the direction of the country tumbles 12 points WASHINGTON, D.C. -- As President Donald Trump works to contain the damage from the novel coronavirus outbreak in the U.S., the rally in support he enjoyed as the nation entered a virtual lockdown has faded. His job approval rating, now 43%, has slipped six percentage points since mid-March when he earned 49% approval, which tied his personal best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക