Image

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു

Published on 23 May, 2012
ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ഇന്നത്തെ ഹര്‍ത്താല്‍ മൂലം വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍, കാലിക്കറ്റ്‌, കൊച്ചി സര്‍വകലാശാലകള്‍ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട്‌. എംജി സര്‍വകലാശാല ഇന്നു കേരളത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരളത്തിനു പുറത്തുള്ള ഓഫ്‌ ക്യാംപസ്‌ സെന്ററുകളിലെ പരീക്ഷകള്‍ നടക്കും. വൈവയും പ്രാക്‌ടിക്കലും ഉള്‍പ്പെടെ കേരള സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എംഫില്‍ പരീക്ഷ നാളേക്കു മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക