Image

കോവിഡ് 19: ട്രംപ്- മാധ്യമ യുദ്ധമായി മാറുന്നോ? (ബി ജോണ്‍ കുന്തറ)

Published on 14 April, 2020
കോവിഡ് 19: ട്രംപ്- മാധ്യമ യുദ്ധമായി മാറുന്നോ? (ബി ജോണ്‍ കുന്തറ)
ആരാണ് ഇവിടെ ശത്രു ട്രമ്പോ കൊറോണ വൈറസോ?

ദിവസേന വൈറ്റ്ഹൗസില്‍ നിന്നും നല്‍കുന്ന മാധ്യമ വാര്‍ത്താ സംക്ഷേപം ഒരു വാഗ്വാദ അരങ്ങായി മാറുകയാണ്. പ്രസിഡന്‍റ്റ് എല്ലാദിനവും ഈ ചടങ്ങില്‍ സംബന്ധിക്കേണ്ട ആവശ്യകത ഉണ്ടോ? വൈസ് പ്രസിഡനറ്റിനെ കോവിഡ് നിവാരണ സംഘ നേതാവായി നിയുക്തതമാക്കിയിരിക്കുന്നു ആ സാഹചര്യത്തില്‍ മാധ്യമങ്ങളുമായുള്ള ഈയൊരു മല്ലയുദ്ധം ആവശ്യമുണ്ടോ?

നാലു വര്ഷങ്ങളായി എല്ലാവര്‍ക്കുമറിയാം ഒട്ടനവധി മാധ്യമങ്ങളും ട്രംപും തമ്മിലുള്ള ശത്രുത ആയതിനാല്‍, ഈ വാര്‍ത്താ സമ്മേളനങ്ങളില്‍ മാധ്യമങ്ങളുടെ പ്രധാന ഉദ്ദേശം വാര്‍ത്തകള്‍ ശേഖരിക്കുക എന്നതല്ല അനാവശ്യ കുറ്റാരോപിത ചോദ്യങ്ങള്‍ ചോദിച്ചു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുക.

ഈ നിയുക്ത സംഘത്തില്‍ പ്രഗല്‍ഫരായ, Dr ഫൗച്ചി, ബ്രിക്‌സ് പോലുള്ള  ശാസ്ത്രജ്ഞരുണ്ട്, ഭിഷഗ്വരര്‍ ഉണ്ട് ഇവര്‍ പൊതുജനം കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ നല്‍കുന്നുണ്ട് അതില്‍ പൊതുജനം സംതൃപ്തര്‍ എന്ന് അഭിപ്രായ കണക്കുകള്‍ കാട്ടുന്നു.

കോവിഡ് രോഗസംക്രമണ കാരണങ്ങള്‍ എവിടെ തുടങ്ങി എങ്ങിനിത് ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ചു ഇതെല്ലാം എല്ലാവര്‍ക്കും അറിയാം. ട്രംപ് നാളെ ഇതിനൊരു മരുന്നു കണ്ടുപിടിച്ചാല്‍ത്തന്നെ ഡെമോക്രാറ്റ്‌സും അവരെ താങ്ങുന്ന മാധ്യമങ്ങളും പറയും താമസിച്ചുപോയി എന്ന്?

പലേ മാധ്യമങ്ങളും നടത്തുന്ന അവലോകന പ്രകടന നാടകങ്ങളില്‍ കോവിഡ് ഉപദേഷ്ട്ടാക്കളെ വിളിച്ചു വരുത്തി കൗശല ചോദ്യങ്ങള്‍ ചോദിക്കുക ഇവരുടെ ഉദ്ദേശം പൊതുജനത്തിന് കൊറോണ രോഗ സംക്രമണ കാരണങ്ങള്‍ നിവാരണ പ്രയത്‌ന പുരോഗതി ഇതെല്ലാം ചര്‍ച്ച നടത്തേണ്ടതിനു പകരം സി ന്‍ ന്‍ ചോദിക്കുന്നത് ഇതിനെ നേരിടുന്നതില്‍ ട്രംപ് കാലതാമസം കാട്ടിയോ എവിടെ എല്ലാം തെറ്റുകള്‍ വന്നു എന്നെല്ലാം.

ഇതൊരു തിരഞ്ഞെടുപ്പു കാലമായതിനാല്‍ പലേ രാഷ്ട്രീയക്കാരുടെയും അവരെ താങ്ങുന്ന മാധ്യമങ്ങളുടെയും പ്രധാന ഉദ്ദേശം ഇതില്‍ നിന്നും എങ്ങിനെ രാഷ്ട്രീയ മുതലെടുപ്പു നടത്താം എന്നതിലാണ്, എങ്ങിനെ കൊറോണ വൈറസ്സില്‍ നിന്നും പൊതുജനവും രാഷ്ട്രവും നേരിടുന്ന ദുഃഖങ്ങളും കഷ്ടപ്പാടുകളും ട്രംപിന്‍റ്റെ തലയില്‍ കേട്ടിവയ്ക്കാം.

ഇതിനൊരു ശാന്തിവരട്ടെ എന്നിട്ടുപോരെ പഴിചാരലുകള്‍ സമയമുണ്ടല്ലോ ഇതിലെ കുറ്റക്കാരെ വിസ്തരിക്കുന്നതിന്..ആരിവിടെ തോല്‍ക്കും എന്നതിനുള്ള ഉത്തരം അതു ട്രംപായിരിക്കണമെന്ന വാശി ന്യൂയോര്‍ക് ടൈംസ് സി ന്‍ ന്‍ പോലുള്ള മാധ്യമങ്ങള്‍ തല്‍ക്കാലം ഉപേക്ഷിക്കുക നമുക്കിവിടെ ഇന്നാവശ്യം കൊറോണ വൈറസ് പരാജയപ്പെടുക എന്നുമാത്രം.



Join WhatsApp News
Boby Varghese 2020-04-14 09:35:26
Fake news is allergic to truth. They tried their best in 2016, but the American public are smarter than them. Even after Trump won in 2016, they did not stop. For two and a half years, they were blah, blah about Russia collusion. They just do not have any shame. The first corona patient in the USA was on Jan 26. Trump wisely stopped all flights from China. He was called a racist, xenophobia or sinophobia. After alleging xenophobia on Trump in January, Biden admitted after 63 days that what Trump did was the right action. Governors of California and New York, everyday praise Trump. But the fake news blame Trump because he did not take any action in the summer of 2019.
JACOB 2020-04-17 13:11:08
CNN = Chinese Network News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക