Image

എന്റെ സഹോദരന്‍ ജോസ്‌കുട്ടി (തോമസ് പടന്നമാക്കല്‍)

Published on 13 April, 2020
എന്റെ സഹോദരന്‍ ജോസ്‌കുട്ടി (തോമസ് പടന്നമാക്കല്‍)
എന്റെ സഹോദരന്‍ ജോസ്‌കുട്ടി:(തോമസ് പടന്നമാക്കല്‍)

യാത്രയാകുന്ന എന്റെ പ്രിയ സഹോദരന്യാത്രാമംഗളങ്ങള്‍ നേരുവാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്. ആമുഖമായി ജോസഫ് പടന്നമാക്കല്‍ എന്ന ജോസ്‌കുട്ടിയുടെ കുടുംബ പശ്ചാത്തലം ചുരുക്കത്തില്‍ പറയട്ടെ . കുടുംബത്തിലേ ഏറ്റവും ഇളയ സഹോദരനായി ഞാന്‍ ജനിക്കുമ്പോള്‍പടന്നമാക്കല്‍ പി സി മാത്യു, അന്നമ്മ ദമ്പതികള്‍ക്ക് ചാക്കോച്ചന്‍, ജോസ്‌കുട്ടി, ബാബുകുട്ടി, വത്സമ്മ, കുഞ്ഞപ്പച്ചന്‍ എന്ന ഞാനും ഉള്‍പ്പെടെ 5 പേരായിരുന്നു മക്കള്‍ .കാഞ്ഞിരപ്പള്ളി കെ കെ റോഡിനരികിലുള്ളപൂവഞ്ചി എന്ന സ്ഥലത്തള്ളഞങ്ങളുടെ വീട്ടില്‍ വച്ചായിരുന്നു ജോസുകുട്ടിയുടെ ജന്മം.

1994 ല്‍ അമ്മച്ചിയും 1998 ല്‍ ഇച്ചായനും 1998 ല്‍ എയര്‍ ഫോഴ്സില്‍ നിന്നും തിരിച്ചു വന്ന് മുവാറ്റുപുഴയില്‍ ബിസിനസ് ചെയ്തിരുന്ന ജേക്കബ് മാത്യു, ഗ്രേസ് ഫര്‍ണീച്ചര്‍ എന്നറിയപ്പെട്ടിരുന്നചാക്കോച്ചനും ദൈവസന്നിധിയിലേക്ക് യാത്ര ആയി.

ജോസ്‌കുട്ടി കാഞ്ഞിരപ്പള്ളി, വാഴൂര്‍, കോഴിക്കോട് ദേവഗിരി കോളേജ്, തിരുവനന്തപുരം കോഓപ്പറേറ്റീവ് കോളേജ്, അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നായികോമേഴ്സില്‍ ബിരുദാനന്തരബിരുദം എടുക്കുകയും, തൃശൂര്‍ എല്‍ത്തുരുത്ത് സെയിന്റ് അലോഷ്യസ് ,എറണാകളം, പാല, തുടങ്ങി പല സ്വകാര്യ കോളേജുകളില്‍ വളരെ നല്ല അധ്യാപകന്‍ ആയി തീരുകയും ചെയ്തു. ആ സമയത്തു കൂട്ടക്കല്ലല്‍വെട്ടത്തെ പാപ്പച്ചന്റെ മകള്‍ പെണ്ണമ്മ എന്ന റോസകുട്ടിയെവിവാഹം കഴിക്കുകയും, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കക്കു പുറപ്പെടുകയും ചെയ്തു

അമേരിക്കയില്‍ ന്യൂറോഷലില്‍ താമസം തുടങ്ങി വിവിധ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് എങ്കിലും ന്യൂ യോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ ജോലി ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത് .

ന്യൂ റോഷലില്‍ താമസിക്കുമ്പോള്‍ജോസ് കുട്ടി, പെണ്ണമ്മ ദമ്പതികള്‍ക്ക് ജിജോ, ജിജി എന്ന് രണ്ടു മക്കളും ജനിച്ചു. ഒരു നല്ല കുടുംബ നായകനായി കുട്ടികളുടെ വിദ്യാഭ്യാസവുംഅവരുടെ വളര്‍ച്ചയില്‍ വേണ്ട എല്ലാ കരുതലുകളും വളരെ അഭികാമ്യമായി നടത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്തിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ട എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുമ്പോഴും ജോസ്‌കുട്ടി തന്നെ നിര്‍വഹിച്ചിരുന്നു. ഈ സമയം അവര്‍ കുടുംബ സമേതം റോക്ക് ലാന്‍ഡ് കൗണ്ടിയിലേക്ക് വീട് വാങ്ങി താമസം മാറി .

ഡോക്ടര്‍ ജിജി ജോസഫ്ഐ ടി സ്പെഷ്യലിസ്റ്എബിആനെ വിവാഹം ചെയ്ത് ഫിലഡല്ഫിയയില്‍ താമസിക്കുന്നു. ഡോക്ടര്‍ ജിജോ ജോസഫ് രണ്ട്എം ഡിയും എംബിഎയും നേടി.ന്യൂയോര്‍ക്കില്‍ പ്രാക്ടീസ് ചെയ്യുന്നു.

എല്ലാ പ്രതിസന്ധികളിലും ആത്മധൈര്യം വിടാതെ കുടുംബത്തെ നയിക്കുവാന്‍ ജോസ്‌കുട്ടിയുടെകഴിവ് അഭിനന്ദനീയമായിരുന്നു.

അമേരിക്കയില്‍ എത്തിയ ജോസുകുട്ടിക്ക് കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കണ്ട് കണ്ണടക്കുവാന്‍ കഴിയില്ലായിരുന്നു. പലപ്പോഴായി ചെറുതും വലുതുമായ വളരെയധികം സഹായങ്ങള്‍ കുടുംബത്തിലും, ഓരോ അംഗങ്ങള്‍ക്കു വേണ്ടിയും, പണമായും, സമ്മാനങ്ങള്‍ ആയും, നല്‍കുകയും ചെയ്തിരുന്നു. അതുപോലെ ഓരോരുത്തരോടുമുള്ളസ്നേഹവും, കരുതലും, ആല്‍മാര്‍ത്ഥതയുംപങ്കുവെയ്ക്കുവാന്‍ അദ്ദേഹംകാണിച്ചിട്ടുള്ളനൈപുണ്യം അനിതര സാധാരണവുമായിരുന്നു.

സ്വന്തം വീട് എന്ന പോലെ തന്നെ ഭാര്യ വീടും ഭാര്യാ സഹോദരങ്ങളെയും അവരുടെ ജീവിതത്തിലെഓരോ ചവിട്ടു പടികളിലും ജോസേട്ടന്റെ കരസ്പര്‍ശം കൊടുത്തിരുന്നുഎന്നത്ആരും നിഷേധിക്കില്ല. ഇരു കുടുംബങ്ങളിലെയും വിശാല കുടുംബതലത്തില്‍ തന്നെ മുഴുവന്‍ ബന്ധുക്കളെയും മിത്രങ്ങളെയും ഒരു സ്നേഹ ബന്ധത്തില്‍ കോര്‍ത്തിണക്കാന്‍ ജോസ്‌കുട്ടിക്ക്സാധിച്ചിരുന്നു എന്നത് അത്ഭുതകരമായി ഞാന്‍ അനുസ്മരിക്കുന്നു.

സാഹിത്യ രംഗത്തു ജേക്കബ് മാത്യു എന്ന ചാക്കോച്ചനെ ആദ്യ കാലങ്ങളില്‍ ഞങ്ങളൊക്കെഅനുകരിച്ചെങ്കിലും ജോസ്‌കുട്ടി തനതായ വ്യക്തിത്ത്വം അതി നിപുണമായ് കാഴ്ച വെച്ചു . ചാക്കോച്ചന്‍ ഉപന്യാസങ്ങളുടെയുംപ്രസംഗ കലയുടേം പ്രഗത്ഭന്‍ ആയിരുന്നെങ്കില്‍ ജോസ്‌കുട്ടി ചരിത്ര പരമായ രചനയിലൂടെയും , ലേഖനങ്ങള്‍ കിറു കൃത്യമായും, വിശദമായിഅപഗ്രഥനം ചെയ്തുംസ്വന്തംശൈലിയില്‍ രചിച്ചുംപ്രാഗല്‍ഭ്യം തെളിയിച്ചു. ആരോടും മത്സരിക്കാതെ സ്വന്തം ആശയങ്ങള്‍ പകച്ചു നില്‍ക്കാതെ , മുഖം നോക്കാതെ പ്രകടിപ്പിക്കുവാനുള്ള ആത്മ ധൈരം എന്നെന്നും പ്രകടിപ്പിക്കുവാന്‍ മടിച്ചുനിന്നിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ തെറ്റാണെന്നു ബോധ്യമായാല്‍ തിരുത്താനും, ആശയപരമായി തനിക്കു ശരി എന്ന് തോന്നുന്നവ തുടരാനും ആരെയും ഭയപ്പെട്ടിരുന്നില്ല.

വിമര്‍ശനങ്ങള്‍ സഭാനേതാക്കള്‍ക്ക്എതിരാകുമ്പോള്‍ പലരും പകച്ചുപോയിട്ടുണ്ടെങ്കിലും ഒരു യഥാര്‍ത്ഥ ക്രിസ്തിയാനിയുടെകടമ സമൂഹത്തിന്റെയും, സഭയുടെയും തെറ്റുകള്‍ ചൂണ്ടി കാണിച്ചു തിരുത്തുക എന്നാണെന്ന്അദ്ദേഹം വിശ്വസിച്ചു. സഭ ക്രിസ്തുവിനേക്കാള്‍ വലുതല്ലെന്നും മാനുഷിക തെറ്റുകള്‍ ചൂണ്ടി കാണിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. ഇ-മലയാളീ തുടങ്ങിയ വിവിധ പ്രസിദ്ധികരണങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജോസഫ് പടന്നമാക്കലിന്റ നൂറു കണക്കിനു ലേഖനങ്ങള്‍ മറക്കാനാവുന്നതല്ല.അറിവും പാണ്ഡിത്യവും നിറഞ്ഞുതുളുമ്പുന്ന വിമര്‍ശനാതീതമായ പ്രസ്തുത ലേഖനങ്ങള്‍ സമൂഹത്തിലെ അധര്‍മ്മങ്ങള്‍ക്കും സാമൂഹ്യ സാംസ്‌കാരിക,സാമുദായിക രാഷ്ട്രീയ നായകന്മാര്‍ക്ക് പലപ്പോഴും അരുചികരമായിരുന്നതും ആയിരുന്നു.. എന്നാല്‍ സ്വന്തം വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും പണയപ്പെടുത്താതെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.

താളിഓലകളും പള്ളി ചരിത്രങ്ങളും, മറ്റു കുടുംബ ചരിത്രങ്ങളും പരിശോധിച്ചപിസി ചാക്കോ പടന്നമാക്കല്‍ തുടങ്ങി വച്, പി സിമാത്യുവും മറ്റു കുടുംബാങ്ങങ്ങളും ചേര്‍ന്ന്സമാഹരിച്ഛ്എഴുതി ജോസ്‌കുട്ടി പൂര്‍ത്തിയാക്കി, ഫിനാന്‍സ് ചെയ്ത് പിസി മാത്യു പബ്ലിഷ് ചെയ്ത കുടുംബ യോഗം ബുക്ക്, പിന്നീട്കുടുംബത്തിന്റെയും കാഞ്ഞിരപ്പള്ളിയുടെയും ഒരു ചരിത്ര രേഖയായി. 500 ല്‍ അധികം പേജുകളില്‍ രചിച്ച്പുനര്‍പബ്ലിഷ് ചെയ്യുവാന്‍ വര്‍ഷങ്ങളോളം ജോസ്‌കുട്ടി നടത്തിയ പരിശ്രമങ്ങള്‍ അവര്‍ണനീയമാണ് . അതിനുവേണ്ട ലിങ്കുകള്‍ കേരളം മുഴുവന്‍ യാത്ര ചെയ്ത് ശേഖരിക്കുകയുംചെലവ് വന്ന മുഴുവന്‍ തുകയും സംഭാവന ചെയ്യുകയും, സ്വന്തം നിലയില്‍ പബ്ലിഷ് ചെയ്യുകയും, പുസ്തകം വിറ്റുകിട്ടുന്ന തുക കുടുംബ യോഗ ചിലവുകള്‍ക്കായ് നിയോഗിക്കുകയും ചെയ്തത്അവിസ്മരണീയമാണ് .

ജനി.കോം എന്ന ഇന്റര്‍നെറ്റ് താളുകളില്‍ ഏറ്റവും വലിയ ഫാമിലി ട്രീ, പടന്നമാക്കല്‍.കോം, ജോസ്‌കുട്ടിയുടെ വര്‍ഷങ്ങളുടെ പ്രയത്നം മാത്രമാണ്. അത് ഓരോ കുടുംബാങ്ങഗളുടെയും 21 , 22 തലമുറ വരെ 3000 മുതല്‍ 8000 വരെ രക്തബന്ധ മുള്ളവരെ രേഖപ്പെടുത്തിയിട്ടുള്ള ഒരു ചരിത്ര രേഖ ലോകവാസാനം വരേ മായാത്ത ചിത്രമായിരിക്കും. വെട്ടത്ത് കുടുംബവും കാലാക്കല്‍ കുടുംബവും ജനി.കോമില്‍ പബ്ലിഷ് ചെയുകയും ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക് പബ്ലിക് ലൈബ്രറിയില്‍ ഇന്ത്യയുടേവിവിധ ഭാഷകളിലെയും ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ,തെലുങ്ക്തുടങ്ങിമലയാളത്തിന്റെ ഉള്‍പ്പടെഏതാണ്ട് 30000 പുസ്തകങ്ങള്‍ കാറ്റലോഗ് ചെയ്തത് ഓറിയെന്റല്‍ ലാംഗ്വേജ്കളുടെ ഹെഡ് എന്ന നിലയില്‍ ഏതാണ്ട് 30 കൊല്ലത്തെഅദ്ദേഹത്തിന്റെ പ്രവര്‍ത്തത്തിന്റെ മുതല്‍ക്കൂട്ടാണ് .

എന്നെക്കാളും എന്റെ മക്കള്‍ക്ക് സ്വാതന്ത്ര്യമായി അവരുടെ എല്ലാ കാര്യങ്ങളും തുറന്നു പറയുവാനും ഞാന്‍ ശാസിക്കുന്നപല വിഷയങ്ങളില്‍ ജാമ്യം എടുക്കുവാനുള്ള വക്കീലും , കുറുക്കു വഴിയുംആയിരുന്നു ജോസുകുട്ടി എന്നെന്നും.അതെ, ഇത് കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കുംഅവരുടെ വളര്‍ച്ചയില്‍ ധാരാളം ധൈര്യവും ആത്മ വിശ്വാസവും പകര്‍ന്നു കൊടുത്തിരുന്നു. ഇന്ന്അവര്‍ ഓരോരുത്തരും പറയുന്ന ജോസ്‌കുട്ടി അവര്‍ ഓരോരുത്തരുടെയും സ്വന്തംആണ് . ഈ തലമുറകളിലെ പടന്നമാക്കലെയും , വെട്ടത്തേയുംവിശാല കുടുംബത്തില്‍പെട്ടവരില്‍ ഓരോരുത്തരുംജെ പപ്പപ്പ /ജോസേട്ടന്‍, അവരുടെ ജീവിതത്തിലെ അവിസ്മരണീയ വിജയങ്ങളിലെ തറക്കല്ലില്‍ സ്വന്തം കൈഒപ്പിട്ടിട്ടുണ്ടെന്നുള്ളത് ഒരു പരാമര്‍ത്ഥമായി വിശ്വസിക്കുന്നു .

ഞങ്ങള്‍ ഓരോരുത്തരും അങ്ങു ചെയ്ത നന്മകളേ ഓരോന്നും അനുസ്മരിക്കുന്നു . അങ്ങയുടെ സ്നേഹത്തിന്റെയും തൂലികയുടെയും സ്പര്‍ശനങ്ങള്‍, പ്രിയ ജോസുകുട്ടിയുടെ നല്ല നല്ല, മറക്കാനാവാത്തമായാത്ത ഓര്‍മകളുമായിഎന്നെന്നും നിലനില്‍ക്കട്ടെ എന്ന്ആശംസിച്ചുകൊണ്ടും,ഇനി ഒരു വരവേല്‍പ്പിനായ് പറുദീസായില്‍ കാണാമെന്ന വിശ്വാസത്തോടെ അന്തിമ ചുംബനം അര്‍പ്പിക്കുന്നു.

(ജോസഫ് പടന്നമാക്കലിന്റെ സംസ്കാരം 15-നു ബുധനാഴ്ച  രാവിലെ 9ന് റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍-https://www.youtube.com/c/shijopoulose/live?reload=9)
Join WhatsApp News
Josukuty 2020-04-14 11:10:32
I lost a noble friend. Heartfelt condolences.
benoy 2020-04-14 12:58:17
Of the very few great writers in E-Malayalee, Mr. Padanamackal stands tall. A loss that cannot be replaced.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക