ഭർത്താവ് സിജുവിന് സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിനാശംസകൾ നേർന്ന് നടി ശ്രിന്ദ. ഇരുവരുമൊന്നിച്ചുള്ള രസകരമായ ചിത്രം പങ്കുവച്ചാണ് താരം ആശംസകൾ നേർന്നത്. ‘നമ്മൾ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് എന്നും ചേർന്നു നിൽക്കുന്നു. നിന്റെ ജന്മദിനം ആഘോഷിക്കാൻ ഇതല്ലാതെ മറ്റൊരു ചിത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്. ‘നീയെന്നും എന്നെ ഉയരങ്ങളിൽ എത്തിച്ചിട്ടേയുള്ളൂ..(അക്ഷരാർത്ഥത്തിൽ).. പുതിയ കാഴ്ചപ്പാടിൽ നിന്ന് ജീവിതം ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി.’
‘സിജുവിന്റെ തോളിൽ ഞാൻ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവർക്കായി, ദൂരെ നിൽക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയർത്തിയതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എനിക്ക് നഷ്ടമായി നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അത്.’– ശ്രിന്ദ കുറിച്ചു.
2018 നവംബർ 11 നാണ് സംവിധായകനായ സിജു എസ്. ബാവയും ശ്രിന്ദയും വിവാഹിതരായത്.