Image

രാഷ്ട്രപതി: പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന് ഇടതുപക്ഷം

Published on 23 May, 2012
രാഷ്ട്രപതി: പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന് ഇടതുപക്ഷം
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കട്ടെയെന്നും അതിന് ശേഷം നിലപാട് സ്വീകരിക്കാമെന്നുമാണ് ഇടതുമുന്നണി യോഗത്തില്‍ ധാരണയായത്. വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് ധര്‍ണ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് രൂപം നല്‍കാനാണ് ഇടതു പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്. യോഗത്തിന് മുന്നോടിയായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കൂടിക്കാഴ്ച നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക