Image

പ്രത്യാശ നൽകുന്ന ഈസ്റ്റർ (മോൻസി കൊടുമൺ)

Published on 11 April, 2020
പ്രത്യാശ  നൽകുന്ന ഈസ്റ്റർ (മോൻസി കൊടുമൺ)
സാബത്തിനുശേഷം ആഴ്ചയുടെഒന്നാം  ദിവസം മഗ്ദലനമറിയവും മറ്റേ മറിയവും യേശുവിന്റെ ശവകുടീരം സന്ദർശിക്കാനായിപുറപ്പെട്ടു. നേരംപുലർന്നുവരുന്നതേയുള്ളായിരുന്നു. ചെറിയമൂടൽ മഞ്ഞിനാൽ അന്തരീക്ഷം അത്ര ക്ലിയറല്ലാത്തതിനാൽനേത്രംകൊണ്ട് പലതും കാണുവാൻ സാധിക്കുന്നില്ലെങ്കിൽപോലും കല്ലറയുടെമുൻപിൽ വെച്ചിരുന്ന വലിയകല്ല് ആരോഉരുട്ടി മാറ്റി വെച്ചിരിക്കുന്നതായി കാണപ്പെട്ടു. ഇത്രയുംവലി യഭാരമുള്ളകല് ല്ഇത്രയും അതിരാവിലെആരാണ് ഉരുട്ടിമാറ്റിവെച്ചിരിക്കുന്നത് . അവർ അത്യന്തംപരിഭ്രമിച്ചു .യേശുവിന്റെ ക്രൂശുമരണശേഷം ശിഷ്യൻമാർ ഭയം നിമിത്തം നാലുഭാഗങ്ങളിലേക്കും ഓടിയൊളിച്ചിരിക്കുകയാണ് . യേശുവിന്റെ അനുയായികളെമൊത്തം അവർനോട്ടമിട്ടുവെച്ചിരിക്കയാണ് എന്തുംസംഭവിക്കാം. പത്രോസുപോലുംയേശുവിനെ തള്ളിപറഞ്ഞിരിക്കുന്നഅവസ്ഥയാണ്. എങ്കിലും അവർധൈര്യം അവലംബിച്ച് മുന്നോട്ടുപോയി. അതാ വെള്ളവസ്ത്രം ധരിച്ചഒരു വ്യക്തി.

അവന്റെരൂപംമിന്നൽ പിണർപോലെയായിരുന്നു. വസ്ത്രങ്ങൾമഞ്ഞ് പോലെ തിളങ്ങിനിന്നിരുന്നു.അവർവീണ്ടുംഅതിയായിപരിഭ്രമിച്ചു.അവിടെനിന്നിരുന്നകാവൽക്കാർമരിച്ചവരേപോലെകിടക്കുന്നു.നിങ്ങൾആരേയാണ്തിരയുന്നത് നസ്രായനായയേശുവിനേയോ?  വെള്ളവസ്ത്രധാരിദൂ തൻഅവരോടുചോദിച്ചു. പരിഭ്രമംമൂലം മറുപടിനൽകാനാവാതെഅവരുടെഅധരംവിതുമ്പി നിന്നു.ദൂതൻസ്ത്രീകളോടുപറഞ്ഞുഭയപ്പെടേണ്ട ക്രൂശിക്കപ്പെട്ടയേശുവിനെയാണ്നിങ്ങൾതിരയുന്നത്എന്നെനിക്കറിയാം അവൻഇവിടെയില്ല അവൻ അരുളിചെയ്തതുപോലെ അവൻ ഉയിർത്തെഴുനേറ്റിരിക്കുന്നു' അവർ അന്ത്യന്തംസന്തോഷിക്കുകയുംഭയം അവരെനിശേഷംവിട്ടുമാറുകയുംചെയ്തു.അന്ധകാരത്തിലായിരുന്നഅവരുടെഇടയിലേക്കുപ്രത്യാശയുടെപൊൻകിരണംവീശിനിന്നു.ഇന്നുകൊറോണഭയംമൂലംലോകംമുഴുവൻഭീതിയുടെനിഴലിൽഅകപ്പെട്ടുകൊണ്ടിരിക്കയാണ്. താമസിയാതെഒരു ശുഭവാർത്തലോകമെങ്ങുമെത്തുമെന്ന്നമുക്ക്പ്രത്യാശിക്കാം . അവിടുത്തെകരങ്ങളിൽമുറുകെപിടിക്കുന്നവർക്ക്നോഹയുടെപെട്ടകംതുറന്നുതരുമെന്നതിൽതർക്കമില്ല .വിശ്വസിക്കുന്നവർക്ക് എന്തുംലഭിക്കുമെന്നാണ് അവിടുന്ന് അരുളിചെയ്തിരിക്കുന്നത് . ക്ഷമയോടിരിക്കുന്നവർഭാഗ്യവാൻ മാർഅവർ ദൈവത്തെ കണ്ടുപ്രത്യാശനിറയും'.

യേശുവിന്റെ ഉത്ഥാനംനമുക്ക്തീർച്ചയായും പ്രത്യാശനൽകുന്നതാണ്. യേശുവിന്റെ ഉത്ഥാനംആരും നേരിൽകണ്ടതായി ഒരു തെളിവുംഇല്ല. ബൈബിളിലുംഇതിനെക്കുറിച്ച്ആരുംസാക്ഷ്യപ്പെടുത്തുന്നില്ല. യേശുവിന്റെ കല്ലറക്കുഇരുപത്തിനാലുമണിക്കൂറുംകാവൽനിന്നിരുന്നശക്തരായയഹൂദരായ കാവൽക്കാർക്കുപോലുംയേശുവിന്റെഉത്ഥാനംനേരിൽകാണുവാൻസാധിച്ചില്ല. പിന്നെഎന്താണ്തെളിവ്? അവിടെകണ്ടഒഴിഞ്ഞകല്ലറയോ വെള്ളശീലയോഅല്ല. ആദ്യത്തെരക്തസാക്ഷിയായ സ്റ്റേഫാനോസ്മുതൽ പത്രോസ്, പൗലോസ് അങ്ങനെപതിനായിരക്കണക്കിന്  വ്യക്തികൾക്രിസ്തുവിനുവേണ്ടിമരിച്ച് രക്തസാക്ഷിയാകുന്നവരുടെകണക്ക്എടുത്താൽ മാത്രംമതി. അതായത് ആരോപറയുന്നഎന്തോകാര്യങ്ങൾക്കു വേണ്ടിആരുംമരിക്കാറില്ല. പക്ഷെ നോക്കൂ:  ക്രിസ്തുവിനുവേണ്ടി ഇന്നുംമരിക്കാൻജനങ്ങൾ തയ്യാറായി നിൽക്കുന്നുവെങ്കിൽ അവൻ ഉയിർത്തെഴുനേറ്റിരിക്കുന്നുഎന്നതിന് മറ്റു യാതൊരുതെളിവുകളുടേയുംആവശ്യമില്ല. നമുക്കറിയാംപാക്കിസ്ഥാനിൽഒരു ക്രിസ്ത്രീയബാലനെബൈബിൾ പ്രഭാഷണം നടത്തിയതിന് കുറ്റംആരോപിച്ച്പിടക്കപെട്ടപ്പോൾ  അവനോട്അവിടുത്തെതീവ്രവാദികൾ പറഞ്ഞു നിനക്ക് ജീവൻവേണമെങ്കിൽ ക്രിസ്തുവിനെതള്ളിപ്പറയണം അവൻ പറഞ്ഞത് എന്താണെന്നറിയാമോ? നിങ്ങൾ എന്റെ കഴുത്ത് രണ്ടായിമുറിച്ചാലും ഞാൻ ക്രിസ്തുവിനെ തള്ളിപ്പറയില്ല. അവനെഅവർ ഒരുവാനിൽ കയറ്റിഎങ്ങോകൊണ്ടുപോയികളഞ്ഞു എന്നാണ്പിന്നീട്മനസ്സിലാക്കാൻകഴിഞ്ഞത്. പത്രോസിനു പോലും ഇല്ലാത്തധൈര്യമാണ്ആപിഞ്ചുബാലനിൽനാം കണ്ടത് . യേശുഉയിർത്തെഴുനേറ്റിരിക്കുന്നുഎന്നുള്ളതിന്റെതെളിവ്ഒഴിഞ്ഞകല്ലറയല്ലെന്നുഞാൻനേരത്തേസൂചിപ്പിച്ചിരുന്നല്ലോ.അവന്റെപേരിൽനടത്തുന്നഅനേകരോഗശാന്തിശുശ്രൂഷയും ക്രിസ്തുമതത്തിലേക്കുവരുന്നജനസാഗരവും , ക്രിസ്തു  ഉയിർത്തെഴുനേറ്റിരിക്കുന്നുവെന്ന് ജനംപൂർണ്ണമായിവിശ്വസിക്കുന്നു.

കാണാതെവിശ്വസിക്കുന്നവർ ഭാഗ്യവാൻമാർഎന്ന് ഉത്ഥിതനായക്രിസ്തുവിശുദ്ധനായ തോമസ്സിനോടു പറഞ്ഞത് ഇത്തരുണത്തിൽ നാം ഓർക്കുന്നു ഭയംമാറ്റുവാൻ  വിശ്വാസത്തിനുസാധിക്കുമെന്നതിൽ തർക്കമില്ല.അവടവിടെപല്ലു കടിയുംകരച്ചിലുംമഹാവ്യാധിയും  കെറോണയും ഒക്കെ വന്നെന്നിരിക്കും. അപ്പോഴുംസമയംആയിട്ടില്ലഈറ്റുനോവിന്റെ ആരംഭംമാത്രം.  നമുക്ക്ഒരു പ്രത്യാശയുണ്ട്എല്ലാംനേർരേഖയിൽവന്നിരിക്കും. ചില പരീക്ഷണങ്ങൾവരുമ്പോൾപത്രോസിനെപ്പോലെതളളിപ്പറയാതെ ഈ ഉയിർപ്പിന്റെതിരുദിവസത്തിൽഒരു പൊൻകിരണംവീശുമെന്ന് പ്രത്യാശയോട്ഇരിക്കാം.നമ്മുടെമനസ്സ്ഉയിർത്തെഴുനേൽക്കണം. എങ്കിൽമാത്രമേഉയിർപ്പ് ഉയിർപ്പാവുകകയുള്ളു. ലോകമെങ്ങും കോവിഡുമൂലം ഭുരിതമനുഭവിക്കുന്നവർക്കുവേണ്ടിനമുക്ക് പ്രാർത്ഥിക്കാം.

എല്ലാവർക്കും എന്റെ ഈസ്റ്റർ ആശംസകൾ
പ്രത്യാശ  നൽകുന്ന ഈസ്റ്റർ (മോൻസി കൊടുമൺ)
(മോൻസി കൊടുമൺ)
Join WhatsApp News
truth and justice 2020-04-12 07:54:23
It is a good article. Jesus resurrected once for all mankind and He is seated with Heavenly Father and He will return in the mid air as rapture to receive His children.Therefore Easter is not once a year celebration but everyday every moment in the heart of every true believer. The word Easter is only mentioned in the Bible Acts 12.4 and the greek translation is Pascha means Passover therefore not mentioned as Easter. However we celebrate the Resurrection of Jesus everyday and every moment.Have a blessed day
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക