'കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ'- പ്രവാസികളോട് മോഹന്‍ലാല്‍
FILM NEWS
09-Apr-2020
FILM NEWS
09-Apr-2020

കൊറോണക്കാലത്ത് ലോകത്തെ വിവിധ കോണുകളില്‍ അകപ്പെട്ടിട്ടുള്ള പ്രവാസിമലയാളികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍. ഫെയ്സ്ബുക്ക്
വീഡിയോയിലൂടെയാണ് നടന്‍ സാന്ത്വനമേകുന്ന വാക്കുകള്‍ പറയുന്നത്. 'നാട്ടിലുള്ള കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമോര്‍ത്ത് വേവലാതിപ്പെടുകയും പരിഭ്രാന്തരാകുകയും ആണ് നിങ്ങള്‍ എന്നറിയാം. എന്നാല്‍ ഈ ദു:ഖനിമിഷങ്ങള്‍ കടന്നുപോകുമെന്നും നിങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന ചിന്തകള്‍ മനസ്സില്‍ നിന്നും ദൂരെക്കളയണമെന്നും മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ വാക്കുകള്‍

നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍
ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം. നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയിലെ പ്രശ്നങ്ങളെ ഓര്‍ത്ത്, സുരക്ഷിതത്വത്തെ ഓര്‍ത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങള്‍.
എന്നാല്‍ കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളില്‍ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങള്‍ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും- എന്ന് നിങ്ങളുടെ മോഹന്‍ലാല്‍.
അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ ആശങ്കയിലാണ് ജനം. സൗദിയില്‍ കോവിഡ് 19 ബാധിച്ച് ഇന്ന് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 355 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments