Image

കെ.എം മാണി: ഭരണക്രമത്തിലെ മാജിക്കല്‍ റിയലിസത്തിന്റെ സവ്യസാചി (പി ഡി ജോര്‍ജ് നടവയല്‍)

Published on 09 April, 2020
കെ.എം മാണി:  ഭരണക്രമത്തിലെ മാജിക്കല്‍ റിയലിസത്തിന്റെ സവ്യസാചി (പി ഡി ജോര്‍ജ് നടവയല്‍)
സവ്യസാചിയായ കെ എം മാണിസാര്‍. ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും ശരം പ്രയോഗിക്കുന്ന അര്‍ജുനനാണ് സവ്യസാചി. പണ്ഡിതനെയും സവ്യസാചി എന്നാണ് വിളിക്കുക. കെ.എം മാണി സാര്‍ അതുല്യനായ സവ്യസാചിയായ് നിത്യചൈതന്യമാകുന്നു. വരുംതലമുറകള്‍ക്ക് ആവേശോജ്ജ്വലമായ രാഷ്ട്രീയ പാഠപുസ്തകമാണ് കെ.എം മാണി എന്ന പരമാര്‍ത്ഥം, കെ.എം മാണി എന്ന മഹാവ്യക്തിത്വത്തെ ‘മഹാത്മാമാണി’ എന്നു വിളിക്കാന്‍ അര്‍ഹനാക്കുന്നു.

അദ്ധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് കെ. എംമാണി, ആ നിലയ്ക്ക് അതുല്യനാണ്. മതസാഹോദര്യത്തിന്റെയും അന്തസ്സും കുലീനത്തവും വൃത്തിയും തിളങ്ങുന്ന ശരീരഭാഷയുടെയും മാഹത്മ്യം ജ്വലിക്കുന്ന തേജസ്സായിരുന്നു കെ.എം മാണി. കേരളത്തിലെ വിവിധ ഭരണവകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയില്‍ കെ.എം മാണി കാഴ്ച്ചവച്ച പ്രാഗത്ഭ്യം ധിഷണാവൈഭവത്തിന്റെ മൂര്‍ദ്ധന്യതയാണ്. കര്‍ഷകരെ പെറ്റീ ബൂര്‍ഷ്വകളായി കണക്കാക്കിയിരുന്ന കമ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രസ്സുകാരോടും രാഷ്ട്രീയം പയറ്റി, രാഷ്ട്രീയക്കാരെക്കൊണ്ടും ബ്യൂറോക്രാറ്റുകളെക്കൊണ്ടും കര്‍ഷരെ അംഗീകരിപ്പിക്കുന്നതിന് ജീവിതം സമര്‍പ്പിച്ച കര്‍മയോഗിയാണ് കെ.എം മാണി.

കേരളാ കോണ്‍ഗ്രസ് രാഷ്ട്രിയപ്പാര്‍ട്ടിയെ, പരശതം എതിരാളികളോട് ഒറ്റയ്ക്കു പൊരുതി തേരുതെളിച്ച കൃഷ്ണനും, ആശയങ്ങളുടെ ശരമാരിവര്‍ഷിച്ച അര്‍ജ്ജുനനുമാണ് കെ.എം മാണി. സൗമ്യമായ കമാന്റിങ്ങ് പവറിന്റെയും തോളില്‍ കൈയ്യിട്ട് നടക്കുന്ന സഹപ്രവര്‍ത്തകന്റെയും സമ്മേളിത വളവ്യക്തിത്വമായിരുന്നു കെ.എം മാണി. കവിത തുളുമ്പുന്നതും അദ്ധ്യാപനശൈലി നിറഞ്ഞതും ശുദ്ധവും മാന്യവുംയുക്തി ശക്തവുമായ ഭാഷയുടെയും പ്രസംഗങ്ങളുടെയും നായകനായിരുന്നു കെ.എം മാണി. സാഹിത്യത്തോടും സിനിമയോടും മാന്യമായ ഫാഷനുകളോടും പാരമ്പര്യങ്ങളോടും കലയോടും ഭക്തശീലങ്ങളോടും ആഭിമുഖ്യം പുലര്‍ത്തുകയും കുടുംബ പരിപാലനത്തില്‍ ഔത്സുക്യം പാലിക്കുകയും ചെയ്യുന്ന മാഹാത്മ്യത്തിന്റെ സ്വരൂപമായിരുന്നു കെ. എം മാണി. മികച്ച സാമാജികന്‍ എന്ന നിലയില്‍ കാര്യങ്ങളെ അപഗ്രഥിച്ച് സഭകളില്‍ അവതരിപ്പിക്കുവാനും അനേകം വ്യക്തിത്വങ്ങളെ നേതൃനിരയിലേക്ക് പരിശീലിപ്പിച്ചുയര്‍ത്തുവാനും ഒന്നാം തരമായി സാധിച്ച æശാഗ്ര ബുദ്ധിയായിരുന്നു കെഎം മാണി. ആവശ്യക്കാരായ പാവങ്ങളുടെയും അര്‍ഹരായ പൗരന്മാരുടെയും വിവിധ പ്രശ്‌നങ്ങള്‍ക്ക് തടസ്സയുക്തികള്‍ മറികടന്ന് പഴുതുകളടച്ച സഹായം നല്æന്നതിന് അതുല്യമാംവിധം വിജയിച്ച ബുദ്ധിരാക്ഷസ്സനായിരുന്നു കെ.എംമാണി. ഉരളയ്ക്കുപ്പേരി എന്ന പോലെ സംവാദഅടര്‍ക്കളങ്ങളില്‍ കുറിíുകൊള്ളുന്ന മറുപടി നല്‍കാന്‍ കഴിഞ്ഞ ജീനിയസ്സായിരുന്നു കെഎംമാണി.

ക്രാന്ത ദര്‍ശിത്വവും ചാണക്യരാഷ്ട്രീയ ദീര്‍ഘവീക്ഷണ ചാതുര്യവും സമജ്ഞസ്സമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞ പാവങ്ങളുടെ പടത്തലവനായിരുന്നു കെഎംമാണി. അനേകം ഭരണസാമാജിക റിക്കാര്‍ഡുകള്‍ക്കും നൂതന ഭരണആശയങ്ങള്‍ക്കും ബജറ്റ് സംവിധാനക്രമത്തിലെ മാജിക്കല്‍ റിയലിസത്തിനും പിതാവാണ് കെഎംമാണി .മലയോര-സമതല-തീരദേശ-ഗ്രാമീണ ജനതíുംആതുരര്‍çംവെളിച്ച വിപ്ലവത്തിലൂടെയും, കാêണ്യാലോട്ടറിയിലൂടെയും, കര്‍ഷക-കര്‍ഷക തൊഴിലാളി പെന്‍ഷനിലൂടെയും, കൂടുതല്‍ റവന്യൂ ജില്ലാ രൂപീകരണത്തിലൂടെയും, വില്ലേജ് രൂപീകരണത്തിലൂടെയും, ഉള്‍നാടന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബസ്സുകള്‍ അനുവദിക്കുന്നതിലൂടെയും, വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിലൂടെയും, മിനി-സിവില്‍സ്റ്റേഷനും സബ് -ട്രഷറികളും സബ്-രജിസ്ട്രാഫീസ്സുകളും കോടതി സമുച്ചയങ്ങളും നിര്‍മ്മിച്ചു നല്‍കുന്നതിലൂടെയും; പുരോഗതി സമ്മാനിക്കുന്നതിന് ധനകാര്യ നായകനായ അക്കാഡമീഷ്യനും നിയമജ്ഞനും ആയി ശോഭിച്ച ഭരണാധികാരിയായിരുന്നു  കെഎംമാണി.-കുതതന്ത്രജ്ഞത ഇല്ലാതിരുന്നതിനാല്‍ മാത്രം ദേശീയ മന്ത്രിസ്ഥാനം അലങ്കരിക്കാനാവാതെ പോയെങ്കിലും ഇന്ത്യന്‍ പ്രധാന മന്ത്രിയാകാന്‍ പോന്ന പ്രതിച്ഛായാമികവ് നിറഞ്ഞ കെഎംമാണി എന്ന ഭീഷ്മാചാര്യന്റെ വിയോഗം ആരാലും പരിഹരിക്കാവുന്നതല്ല. കെ. എംമാണി എന്ന മഹാത്മാവിന് പ്രണാമം.

Join WhatsApp News
kunjumaani 2020-04-09 13:49:34
പ്രിയ ലേഖകാ, ഇങ്ങനെയൊക്കെ എഴുതാമോ? ഒരു മിതത്വമൊക്കെ വേണ്ടേ? വിശേഷണങ്ങൾക്കു ഒരു പരിധി വേണ്ടേ. കർഷകരുടെ ദൈവദൂതനായി അറിയപ്പെടാൻ ആഗ്രഹിച്ച ഇദ്ദേഹം, ഒരിക്കലും കൃഷി വകുപ്പ് കൈകാര്യം ചെയ്യാൻ ആവശ്യപ്പെട്ടില്ല. അതിൽ പൈസ ഇല്ലല്ലോ. ജനാധിപത്യ മര്യാദ ഇല്ലാതെ മകനെ ഒരു സ്ഥലത്തു എത്തിച്ച നല്ലൊരു അപ്പൻ ആണ് ഇദ്ദേഹം. അഴിമതിയിലും പുറകിലല്ല
ValyETTan 2020-04-09 14:38:36
പ്രിയ കുഞ്ഞുമാണീ( മുഖമ്മൂടീ), രാഷ്ട്രപതി സർവ്വസൈന്യാധിപനാകാൻ പട്ടാളത്തിൽ ചേരണമോ? കർഷക വക്താവാകാൻ കൃഷിമന്ത്രിയായാലേ പറ്റൂ എന്നില്ലെന്ന്. മകൾ മിടുക്കരല്ലെങ്കിൽ എം ബി ബി എസ്സിന്‌ വിട്ടാലും കാര്യമില്ല. ആരോപണക്കാരുടെ കുശുമ്പാണ്‌ അഴിമതി ആരോപണങ്ങൾക്ക്‌ വെടിമരുന്ന്.
അബിരാങ്കാ 2020-04-09 21:40:03
മൂസ്സാക്കാ വിഷമിക്കാതെ.. മൂസ്സാക്കാ വിഷമിക്കാതെ.. സെയിന്റുമാരെ മൂസ്സാക്കായ്ക്ക്‌ ഹറാമാണൊ?
Jack Daniel 2020-04-09 22:01:42
മാണി പുണ്യാളൻ കാരണമാണ് ഞങ്ങൾ വഴിയാധാരാമായത് . ഞങ്ങൾക്ക് കിട്ടണ്ടേ നല്ല കള്ളിൽ ഇപ്പോൾ ബെവെറേജ് കാര് മായം ചേർക്കുന്നതെന്തിനാണെന്ന് ചോദിച്ചപ്പോൾ , മാണിക്ക് കൊടുത്ത കോഴ മുതലാക്കാൻ വേറെ വഴിയില്ലെന്നാണ് . ഞങ്ങളോട് കാണിച്ച ഈ അന്ന്യായം ഞങ്ങൾ ഒരിക്കലും മറക്കില്ല നടുവയലെ .. നിങ്ങൾ ഏത് പുണ്യാളൻ ആക്കിയാലും ഞങ്ങൾ താഴത്തുകൊണ്ടുവരും
CID Moosa 2020-04-09 18:49:37
Don't be cheap by writing like this. You are trying to make him a saint. You must be a Trump supporter
Hennessy 2020-04-10 00:03:42
ബാർക്കോഴ പിടി ചാക്കോയ്ക്കിട്ടു വച്ച പെണ്ണുകേസു പോലെ .രമേഷന്മാരുടെയും സരിതാവണിക്കുകളുടെയും നീചച്ചതികൾ
കുട്ടോ? 2020-04-10 06:00:50
കേരള രാഷ്ട്രീയം നാറ്റിച്ചു നശിപ്പിച്ച മാണി. ഇ ജാതി ഒഴിഞ്ഞു പോകില്ല എന്നുള്ളതു സത്യം ആക്കാൻ മകനും. കുപ്പായക്കാരുടെ തണലിൽ വളർന്ന കൈയിട്ടുവാരിയെ വെള്ള പൂശാനുള്ള ശ്രമം . ഏതോ മാണി ഭക്തൻ എഴുതി കൊടുത്ത് ആവാം! -
കായംകുളം കൊച്ചുണ്ണി 2020-04-10 10:15:16
ഇദ്ദേഹം എന്റെ പ്രിയപ്പെട്ട പുണ്യാളനായിരുന്നു . ഇപ്പോൾ ഞാൻ അദ്ദേഹത്തിൻറെ അടുത്തുണ്ട് . ഞങ്ങൾ ഓരോന്ന് പറഞ്ഞു ചിരിക്കുകയാണ് . ഞങ്ങൾക്കായി പ്രതിമകൾ ഉണ്ടാക്കി ആരാധിക്കുന്ന ജനത്തെക്കുറിച്ചു പറഞ്ഞാണ് ചിരിക്കുന്നത്. പ്രതിമ നിർമാണത്തിന്റെ ഉത്തരവാദിത്വം താങ്കൾ ഏറ്റെടുക്കണം . നല്ല ആവേശം ഉള്ള വ്യക്തി . കമന്റടിക്കുന്നവർ അടിക്കട്ടെ . നമ്മളുടെ തൊലി എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമ്മൾക്ക് അറിയാമല്ലോ സുഹൃത്തേ
Kotarakara Meathar 2020-04-10 11:15:35
What we say about others reflects on our own character. Specifically, when we speak unfavorably of others, it not only hurts the person our words are aimed at, but it also damages our credibility and reputation in the process. Richard Carlson
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക