മഹാഭാരതത്തില്‍ ദ്രൗപദി ആയി നിശ്ചയിച്ചിരുന്നത് ജൂഹി ചൗളയെ; എന്നാല്‍ വില്ലനായത്; ആമിര്‍ഖാന്‍
FILM NEWS
08-Apr-2020
FILM NEWS
08-Apr-2020

രാജ്യം ലോക്ക്ഡൗണിലായതോടെ ജനങ്ങളെ വീട്ടില്‍ തന്നെയിരുത്താനുള്ള മാര്‍ഗ്ഗമെന്നോണം ഇതിഹാസപരമ്പരകളെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പുന:സംപ്രേക്ഷണത്തിന് എത്തിച്ചിരിക്കുകയാണ്. മഹാഭാരതവും രാമായണവുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് പുതിയ അനുഭവമാണ്. ബി.ആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ ശ്രീകൃഷണന്റെ വേഷത്തില്‍ എത്തിയത് നിതീഷ് ഭരദ്വാജാണ്
മഹാഭാരതത്തിലെ കൃഷ്ണ വേഷത്തിലേക്ക് വിധി പോലെ എത്തിയതിനെ കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് നിതീഷ് ഭരദ്വാജ്. '' മറാത്തി, ഹിന്ദി നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാലത്താണ് മഹാഭാരത്തില്‍ അവസരം വന്നത്. ആദ്യം വിദുരരുടെ റോളിലേക്കാണ് വിളിച്ചത്. പിന്നെ നകുലനാക്കാമെന്നും പറഞ്ഞു. പിന്നീട് എങ്ങനെയോ വിധി പോലെ ശ്രീകൃഷ്ണവേഷത്തിലെത്തി. ബോളിവുഡിലെ സൂപ്പര്‍താരങ്ങളയ പലരും മഹാഭാരത്തില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്നതാണ്.
.jpg)
ഗോവിന്ദയെയാണ് അഭിമന്യുവിന്റെ വേഷത്തില്‍ നിശ്ചയിച്ചിരുന്നത്. പക്ഷേ സിനിമയില്‍ അവസരം വന്നതു കൊണ്ട് അദ്ദേഹം പിന്മാറി. ജൂഹി ചൗളയാണ് ദ്രൗപദി ആകേണ്ടിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പേ അമീര്‍ഖാന്‍ ചിത്രത്തില്‍ അവര്‍ നായികയായി. അതോടെ രൂപ ഗാംഗുലിയും രമ്യാകൃഷ്ണനുമായി അവസാന പട്ടികയില്‍. രൂപയുടെ ഹിന്ദി രമ്യയുടെ ഹിന്ദിയേക്കാള്‍ നന്നായിരുന്നതിനാല്‍ അവര്‍ക്ക് നറുക്കു വീണു. '' - നിതീഷ് ഭരദ്വാജ് പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments