പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം.
എഴുന്നൂറോളം സിനിമകൾക്കും പ്രൊഫഷണൽ നാടകങ്ങൾക്കും സംഗീതമൊരുക്കി. 2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം.