Image

ഇറാനില്‍ ലക്ഷങ്ങള്‍ മരിച്ചു വീണാല്‍ അതിന്റെ ഉത്തരവാദി യു.എസ് മാത്രമായിരിക്കും- രൂക്ഷവിമര്‍ശനവുമായി ഒലിവര്‍ സ്‌റ്റോണ്‍

Published on 06 April, 2020
ഇറാനില്‍ ലക്ഷങ്ങള്‍ മരിച്ചു വീണാല്‍ അതിന്റെ ഉത്തരവാദി യു.എസ് മാത്രമായിരിക്കും- രൂക്ഷവിമര്‍ശനവുമായി ഒലിവര്‍ സ്‌റ്റോണ്‍

ന്യൂയോര്‍ക്ക്: മിനുട്ടുകള്‍ കൂടുമ്ബോള്‍ ആളുകള്‍ മരിച്ചു കൊണ്ടിരുന്നിട്ടും ഇറാനെതിരായ നയങ്ങളില്‍ വിട്ടു വീഴ്ചക്ക് തയ്യാറാവാത്ത യു.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോളുവുഡ് സംവിധായകന്‍ ഒലിവര്‍ സ്റ്റോണ്‍. ഈ മരണങ്ങള്‍ക്കെല്ലാം ഉത്തരവാദി യു.എസ് മാത്രമായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ ഈ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ വിലക്കുകള്‍ നീക്കാത്തതിനെയാണ് ഒലിവര്‍ സ്റ്റോണ്‍ വിമര്‍ശിച്ചത്.


'റിപ്പോര്‍ട്ടുകളനുസരിച്ച്‌ ഇറാനില്‍ ഓരോ പത്തു മിനുട്ടിലും ആളുകള്‍ മരിക്കുകയാണ്. ലക്ഷങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അങ്ങിനെ സംഭവിച്ചാല്‍ യു.എസ് സര്‍ക്കാ

ര്‍ മാത്രമായിരിക്കും ഉത്തരവാദി'- അദ്ദേഹം ചൂണ്ടിക്കാട്ടി.


ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് പത്രത്തില്‍ നല്‍കിയ ലേഖനത്തിലാണ് ഒലിവര്‍ സ്റ്റോണ്‍ അമേരിക്കക്കെതിരെ രംഗത്തു വന്നത്.

വെനിസ്വേല, ക്യൂബ, നിക്വാരാഗ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്ബത്തിക വിളക്കുകളെയും ഇദ്ദേഹം വിമര്‍ശിച്ചു. 


അമേരിക്കയുടെ ഇടപെടല്‍ കാരണം കൊവിഡിനെ പ്രതിരോധിക്കാന്‍ ഐ.എം.എഫിനോട് വെനിസ്വേല ആവശ്യപ്പെട്ടിരുന്ന 5 ബില്യണ്‍ ഡോളര്‍ ഐ.എം.എഫ് നല്‍കാതിരുന്നതും ഒലിവര്‍ സ്റ്റോണ്‍ ചൂണ്ടിക്കാട്ടി.


ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി മറ്റു രാജ്യങ്ങള്‍ക്കു നല്‍കുന്ന മെഡിക്കല്‍ സഹായങ്ങളെ ഇദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


'ആഗോളതല ഐക്യദാര്‍ഢ്യത്തെയും ലോകത്തിനിപ്പോള്‍ ആവശ്യമായ മനുഷ്വത്വത്തെയുമാണ് ഇത്തരം പ്രവൃത്തികള്‍ പ്രതിനിധീകരിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. 3500 ലേറെ പേരാണ് ഇവിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക