Image

രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ല്‍ കോവിഡ് ​സ​മൂ​ഹ​വ്യാ​പ​ന​ ഘട്ടത്തി​ലേ​ക്ക് ക​ട​ന്നുവെന്ന് മു​ന്ന​റി​യി​പ്പ്

Published on 06 April, 2020
രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ല്‍ കോവിഡ് ​സ​മൂ​ഹ​വ്യാ​പ​ന​ ഘട്ടത്തി​ലേ​ക്ക് ക​ട​ന്നുവെന്ന് മു​ന്ന​റി​യി​പ്പ്

ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ​മൂ​ഹ​വ്യാ​പ​ന​ ഘട്ടത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന് ഡ​ല്‍​ഹി എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ര​ണ്‍​ദീ​പ് ഗു​ലേ​റി​യയുടെ മു​ന്ന​റി​യി​പ്പ്. വൈ​റ​സ് ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​ജ്യം ഇ​തു​വ​രെ. 


എന്നാല്‍ രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ല്‍ കോവിഡ് ബാ​ധ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ആജ് തക്‌ റിപ്പോര്‍ട്ട് ചെയ്തു.


മും​ബൈ പോ​ലു​ള്ള ചില പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​വേ​ഗമാണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാകുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്രാദേശിക തലത്തില്‍ രോ​ഗവ്യാപനം ഉണ്ടായിട്ടുണ്ട്. 


ഇത് പ്രാരംഭഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനായാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ര​ണ്‍​ദീ​പ് ഗു​ലേ​റി​ വ്യ​ക്ത​മാ​ക്കി.


നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​നം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ മു​ഖ്യ​കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​വ​ര്‍ ആ​രെ​യൊ​ക്കെ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. ഏ​പ്രി​ല്‍ 10ന് ​ശേ​ഷ​മേ സ​മൂ​ഹ​വ്യാ​പ​നം വ​ലി​യ ​തോ​തി​ല്‍ ഉ​ണ്ടാ​യോ എ​ന്ന് വ്യ​ക്ത​മാ​കൂ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക