Image

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്‍ കൊറോണ ബാധിച്ച് മരിച്ചു

Published on 05 April, 2020
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്‍ കൊറോണ ബാധിച്ച് മരിച്ചു
ജൊഹന്നാസ്ബര്‍ഗ് : ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ മുസ്ലീം പുരോഹിതന്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് മരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. മൗലാനാ യൂസുഫ് ടൂട്‌ലാ (80)ആണ് മരിച്ചത്.

ഇന്ത്യയില്‍ നിന്ന മടങ്ങിയെത്തിയ ശേഷം ഇയാള്‍ക്ക് പനിയുണ്ടായിരുന്നുതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയോടെ രോഗം ഭേദമായതാണെങ്കിലും തിങ്കളാഴ്ച വീണ്ടും അസുഖം മൂര്‍ച്ഛിച്ചു. വളരെ പെട്ടന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്.  കുടുംബാംഗം പറഞ്ഞു.

14 ദിവസം യൂസുഫ് ഐസൊലേഷനിലാണ് ഇയാള്‍ കഴിഞ്ഞത്. കുടുംബാംഗങ്ങള്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

ഇന്‍ഡനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ്. നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് തബ്ലീഗില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ 1585 കേസുകളാണ്  ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമ്പതുപേര്‍ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക