Image

കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ക്ക്​ കൂടി കോവിഡ്

Published on 05 April, 2020
കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ക്ക്​ കൂടി കോവിഡ്

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം 77 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ട്​ ഇന്ത്യക്കാര്‍ക്ക്​ ഏതുവഴിയാണ്​ രോഗം വന്നതെന്ന്​ കണ്ടെത്തിയിട്ടില്ല. 


ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്​. 225 ഇന്ത്യക്കാര്‍ക്കാണ്​ കുവൈത്തില്‍ കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​.


ഫ്രാന്‍സില്‍നിന്ന്​ വന്ന കുവൈത്തി, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട്​ കുവൈത്തികള്‍, എട്ട്​ പാകിസ്ഥാന്‍ പൗരന്മാര്‍, മൂന്ന്​ ബംഗ്ലാദേശികള്‍, രണ്ട്​ ഇൗജിപ്​തുകാര്‍, ഒരു ഇറാന്‍ പൗരന്‍ എന്നിവര്‍ക്കാണ്​ ഇന്ത്യക്കാരെ കൂടാതെ ഞായറാഴ്​ച വൈറസ്​ സ്ഥിരീകരിച്ചത്​


 ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 556 ആയി ഉയര്‍ന്നു.

ഞായറാഴ്​ചത്തെ ആറുപേരടക്കം 99 പേര്‍ രോഗമുക്​തരായി. ബാക്കി 456 പേരാണ്​ ചികിത്സയിലുള്ളത്​. തീവ്രപരിചരണ വിഭാഗത്തില്‍ 17 പേരുണ്ട്​. ഒരാള്‍ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക