Image

ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക ഇന്‍സുലിന്‍ എത്തിക്കും: ആരോഗ്യമന്ത്രി.

Published on 03 April, 2020
ടൈപ്പ് വണ്‍ പ്രമേഹം  ബാധിച്ച കുട്ടികള്‍ക്ക  ഇന്‍സുലിന്‍ എത്തിക്കും: ആരോഗ്യമന്ത്രി.
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം, ,ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് ഗവ. മെഡിക്കല്‍ കോളജുകള്‍ മുഖേനെയാണ് മിഠായി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്ക് ഇന്‍സുലിനും മറ്റ് ചികിത്സാ ഉപകരണങ്ങളും നല്‍കി വരുന്നത്. 
       തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതാത് ഡി.എം.ഒമാരുടെ സഹായത്തോടെ പി.എച്ച്.സികള്‍ വഴി കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കുട്ടികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജ് മുഖേനെയും മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വഴിയും മരുന്നുകള്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റ് ജില്ലകളില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ജീവനക്കാര്‍, മിഠായി നോഡല്‍ ഓഫിസര്‍മാര്‍, നഴ്‌സുമാര്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആവശ്യമുള്ളവര്‍ 7907168707 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക