Image

നിയ മാത്യു (7 വയസ്‌) നിര്യാതയായി

ബിജു ചെറിയാന്‍ Published on 22 May, 2012
നിയ മാത്യു (7 വയസ്‌) നിര്യാതയായി
കോഴഞ്ചേരി: കരിപ്പാല മുറിയില്‍ കുന്നില്‍ ബിജു മാത്യുവിന്റേയും (ദുബായ്‌), ലിജി മാത്യുവിന്റേയും പുത്രി നിയ മാത്യു (7 വയസ്‌) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ കോഴഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തും.

നിമിഷ മാത്യു ഏക സഹോദരിയാണ്‌. ചെങ്ങന്നൂര്‍ പുത്തന്‍കാവ്‌ അങ്ങാടിക്കല്‍ തോപ്പില്‍ തെക്കേതില്‍ കുടുംബാംഗം ലിജിയാണ്‌ മാതാവ്‌. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്ന രാജി വി. തോമസ്‌ (NYCTA) മാതൃസഹോദരിയാണ്‌.

രോഗാവസ്ഥയിലും ഏവരുടേയും വാത്സല്യവും സ്‌നേഹവും ചിരിച്ചുകൊണ്ടു ഏറ്റുവാങ്ങിയ നിയമോളുടെ ആകസ്‌മിക വേര്‍പാട്‌ ഏവരേയും ദുഖത്തിലാഴ്‌ത്തി. നിയ മോളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്ന്‌ കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
നിയ മാത്യു (7 വയസ്‌) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക