ബ്രസല്‍സ്: യൂറോപ്പിനെ ഞെട്ടിച്ചുകൊണ്ട് ബെല്‍ജിയത്തില്‍ പന്ത്രണ്ടു വയസുകാരി കൊറോണ വൈറസ് മൂലം മരിച്ചു. കൊറോണ ബാധിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ മരണമാണിത്.
ഇത് വളരെ അപൂര്‍വമായ ഒരു കേസാണ്, പക്ഷേ ഇത് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. ബ്രസല്‍സിലെ കൊറോണ പാന്‍ഡെമിക് വക്താവ് പറഞ്ഞു.
കുട്ടിക്കു മുന്‍പ് മൂന്നു ദിവസമായി പനി ഉണ്ടായിരുന്നു. പനിയെത്തുടര്‍ന്നു കുട്ടിയുടെ അവസ്ഥ പെട്ടെന്ന് വഷളായി. ബെല്‍ജിയത്തില്‍ കോവിഡ് 19 ബാധിച്ച ഔദ്യോഗികമായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 12,775 ആയി ഉയര്‍ന്നു. വൈറസ് മൂലമുണ്ടായ മരണം 700 ലധികമാണ്.
കഴിഞ്ഞയാഴ്ച ആണ് പതിനാറുകാരി ഫ്രാന്‍സില്‍ മരിച്ചത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍