ലണ്ടന്‍ മലയാള സാഹിത്യവേദി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നു
EUROPE
30-Mar-2020
EUROPE
30-Mar-2020

ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദി പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ഭാഷാസ്‌നേഹികള്‍ക്കായി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നു.
സാംസ്‌കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനല്‍ ലോക പ്രവാസിമലയാളികള്‍ക്ക് തങ്ങളുടെ സാഹിത്യരചനകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തുന്നതിനും അന്യം നിന്നു പോകുന്ന തനത് കേരളീയ കലകളുടെ വളര്‍ച്ചക്കും കാരണമാകുമെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അറിയിച്ചു.
യുകെയിലെ അബര്‍ഡീനില്‍ താമസിക്കുന്ന ജോര്‍ജ് അറങ്ങാശേരി എഴുതിയ 'കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍' വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേള്‍ക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.
ലോകത്തിനു തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയില്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികള്‍ എല്ലാം മാറ്റി വച്ചിരിക്കുകയാണ്. ഈ സമയം വീട്ടു തടങ്കലില്‍ എന്ന പോലെ കഴിയുന്ന മലയാളികള്‍ക്ക് ഈ ചാനല്‍ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സി.എ. ജോസഫുമായി 0784674602 ബന്ധപ്പെടുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments