Image

ലോക്ക്ഡൗണ്‍: കേരളത്തിൽ ഇതുവരെ 9340 കേസുകൾ, ഇന്നലെ മാത്രം 1029 എണ്ണം

Published on 30 March, 2020
ലോക്ക്ഡൗണ്‍: കേരളത്തിൽ ഇതുവരെ 9340 കേസുകൾ, ഇന്നലെ മാത്രം 1029 എണ്ണം

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആറു ദിവസം കഴിയുമ്പോൾ നിയമലംഘനത്തിന് കേരളത്തിൽ മാത്രം 9340 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ മാത്രം 1029 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആറാം ദിനം ലോക്ക്ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഗ്രാമീണ മേഖലകളിലേക്ക് കൂടി പരിശോധന കര്‍ശനമാക്കിയത് ഇതിന് കാരണമായി. 531 വാഹനങ്ങള്‍ പിടിച്ചെടുത്തു.

പത്തനംതിട്ടയിലും കൊല്ലത്തുമാണ് കൂടുതല്‍ കേസുകളുള്ളത്. പത്തനംതിട്ടയില്‍ 200 പേരെ അറസ്റ്റ് ചെയ്യുകയും 206 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എറണാകുളത്ത് 80 പേര്‍ക്കെതിരെയും ഇടുക്കിയില്‍ 99 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക