മുംബൈ: 21 ദിന ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമ മേഖലയിലെ 25,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന്.
സല്മാന് ഖാന്റെ ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷനിലൂടെ ഇവരെ സാമ്ബത്തികമായി സഹായിക്കാമെന്ന് അറിയിച്ചതായി വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് ഫെഡറേഷനാണ് പുറത്തുവിട്ടത്.
ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷന് മൂന്ന് ദിവസം മുമ്ബ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു.
ഞങ്ങളുടെ സംഘടനക്ക് കീഴിലെ അഞ്ച് ലക്ഷത്തോളം വരുന്ന ദിവസക്കൂലി തൊഴിലാളികളില്‍ 25000 പേര്‍ക്ക് സഹായം അടിയന്തരമായി ആവശ്യമുണ്ടായിരുന്നു. ഇവരെ സഹായിക്കാമെന്ന് അറിയിച്ചു. എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചുവാങ്ങുകയും ചെയ്തു.