Image

കോവിഡ് 19: വിശപ്പകറ്റാന്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴരക്കോടി രൂപ സംഭാവന നല്‍കി ആഞ്ജലീന ജോളി

Published on 26 March, 2020
കോവിഡ് 19: വിശപ്പകറ്റാന്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴരക്കോടി രൂപ സംഭാവന നല്‍കി ആഞ്ജലീന ജോളി


വാഷിങ്ടണ്‍ : ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ വിശപ്പനുഭവിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് താങ്ങായി നടി ആഞ്ജലീന ജോളി. സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം ലഭിക്കാതെ ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഏഴരക്കോടി രൂപയാണ് നടി സംഭാവന നല്‍കിയത്. നോ കിഡ് ഹങ്ക്രി എന്ന സംയുക്ത സംഘടനയ്ക്കാണ് നടി തുക കൈമാറിയത്.

'കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്. അമേരിക്കയില്‍ തന്നെ അത്തരത്തില്‍ 22 മില്യണ്‍ കുട്ടികളുണ്ടെന്ന് ചില കണക്കുകള്‍ പറയുന്നു. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന.' ഒരു വിദേശമാധ്യമത്തോടു സംസാരിക്കവെ ആഞ്ജലീന പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളുമായി ഹോളിവുഡ് താരങ്ങളായ റിഹാന, അര്‍ണോള്‍ഡ് ഷ്വാസനേഗര്‍, റയാന്‍ റെയ്‌നോള്‍ഡ്‌സ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക