Image

റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യു ഉച്ചകഴിഞ്ഞു മൂന്നു മുതല്‍

Published on 25 March, 2020
റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യു ഉച്ചകഴിഞ്ഞു മൂന്നു മുതല്‍

റിയാദ്: കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ രാജ്യത്ത് ഉടനീളം പ്രഖ്യാപിക്കപ്പെട്ട ഭാഗിക കര്‍ഫ്യു വ്യാഴാഴ്ച മുതല്‍ റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളില്‍ ഉച്ചകഴിഞ്ഞു മൂന്നിനാരംഭിക്കും. വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെയായിരുന്നു നിലവിലെ സമയം.

കര്‍ഫ്യു ലംഘനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള നടപടികള്‍ ശക്തമാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക