Image

കോവിഡിനെ നേരിടുന്നതിൽ മാതൃകയാകണം; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്’

Published on 25 March, 2020
 കോവിഡിനെ നേരിടുന്നതിൽ മാതൃകയാകണം; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്’
ന്യൂഡൽഹി∙ കോവിഡ് രോഗത്തെ നേരിടുന്നതിൽ ജനങ്ങൾ മാതൃകയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാൻ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കിൽ രോഗത്തെ അകറ്റാം.ഒരുപാടുപേർ രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്..
   കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങൾ ആവശ്യമുള്ളതു ശ്രദ്ധിക്കുന്നില്ല. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുകയാണു വേണ്ടത്. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്.കോവിഡ്-19 രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല.യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക