Image

സിനിമയിലെ ദിവസവേതനക്കാര്‍ക്ക് 50 ലക്ഷം നല്‍കി രജനികാന്ത്, 10 ലക്ഷം നല്‍കി വിജയ് സേതുപതി

Published on 25 March, 2020
സിനിമയിലെ ദിവസവേതനക്കാര്‍ക്ക് 50 ലക്ഷം നല്‍കി രജനികാന്ത്, 10 ലക്ഷം നല്‍കി വിജയ് സേതുപതി

കോവിഡ് 19 ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായ ധനം നല്‍കി രജനികാന്തും വിജയ് സേതുപതിയും. 

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് രജനികാന്ത് 50 ലക്ഷം രൂപ നല്‍കിയതായും വിജയ് സേതുപതി 10 ലക്ഷം രൂപ നല്‍കിയതായും പിആര്‍ഒ ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.

ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, പാര്‍ഥിപന്‍, മനോ ബാല എന്നിവരും ഫെഫ്‌സിക്ക് സഹായ ധനം കൈമാറിയിരുന്നു. ഫെഫ്‌സിയുടെ പ്രസിഡന്റ് ആര്‍.കെ സെല്‍വമണി സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ സഹായധനം കൈമാറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക