Image

തേനിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം നാലായി

Published on 25 March, 2020
തേനിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം നാലായി
തേനി: തമിഴ്‌നാട് തേനിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം നാലായി. രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. 

ചികിത്സയിലുള്ള നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കി പൂപ്പാറയിൽ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയിൽപ്പെട്ടത്.

കോവിഡ് പശ്ചാത്തലത്തിൽ തോട്ടംതൊഴിലാളികളോട് കേരളത്തിലേക്ക് പോവരുതെന്നാണ് തമിഴ്‌നാട് നിർദ്ദേശം നൽകിയിയത് ഇത് മറികടന്ന് അനധികൃതമായാണ് ഇവർ കേരളത്തിലേക്ക് വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക