Image

ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യം

Published on 25 March, 2020
ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യം
ന്യൂഡല്ഹി: സ്വാതന്ത്ര്യലബ്ദിക്കുശേഷം യുദ്ധകാലത്തുപോലും സേവനം മുടക്കിയിട്ടില്ലാത്ത ഇന്ത്യന് റെയില്വേയുടെ ചരിത്രത്തില് ആദ്യമായാണ് യാത്രാ ട്രെയിനുകള് ഓട്ടം നിര്ത്തിവെച്ചത്. 

1973ലും 1974ലും റെയില്വേ പണിമുടക്കിനെ തുടര്ന്നാണ് രാജ്യവ്യാപകമായി ഇതിനുമുമ്ബ് ട്രെയിന് ഗതാഗതം നിലച്ചത്. കോവിഡ് രോഗവ്യാപനം ഗുരുതരമായതോടെ 31 വരെ യാത്രാ ട്രെയിനുകള് ഗതാഗതം നിര്ത്തിവെക്കാന് റെയില്വേ തീരുമാനിച്ചു. ചരക്കു വണ്ടികള് മാത്രമാണ് ഓടുന്നത്.

പ്രത്യേക സാഹചര്യത്തില് അവശ്യവസ്തുക്കളുടെ ഗതാഗതം ഉറപ്പാക്കാനുള്ള പ്രവര്ത്തനമാണ് റെയില്വേ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങള്, പാല്, പച്ചക്കറി, എണ്ണ, പഴങ്ങള്, പെട്രോളിയം ഉല്പ്പന്നങ്ങള്, കല്ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്സ് വണ്ടികളില്കൊണ്ടു പോകുന്നുണ്ട്. 

ചൊവ്വാഴ്ച വരെ 891 ട്രെയിനുകളിലായി സാധനങ്ങള് നിറച്ചിട്ടുണ്ട്. ഇതിനായി സംഭരണ കേന്ദ്രങ്ങളിലും സ്റ്റേഷനുകളിലും 24 മണിക്കൂര് സേവനമാണ് ജീവനക്കാര് നടത്തുന്നതെന്ന് റെയില്വേ അറിയിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക