Image

കെ.എൻ എം മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകും

Published on 25 March, 2020
 കെ.എൻ എം മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകും
കോഴിക്കോട്: കൊവിഡ് 19 ചെറുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾക്കായി കെ.എൻ എം മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകും. നേരിട്ടും പ്രസ്ഥാന പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടക്കുന്നതുമായ ആശുപത്രികൾ, ഫാർമസി കോളജുകൾ എന്നിവ അടിയന്തിര കാര്യങ്ങൾക്കായി വിട്ടു നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
  ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കെ.എൻ എം -ന്റെ പള്ളിയടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിട്ടു നൽകാനും സൗകര്യം ഒരുക്കിക്കൊടുക്കാനും പ്രാദേശിക ഘടകങ്ങൾ ശ്രദ്ധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
  ഐസൊലേഷൻ വാർഡുകളിലേക്ക് ആവശ്യമുള്ള മെഡിക്കൽ കിറ്റുകളാണ് പോഷക സംഘടനയായ ഐ.എം.ബി നൽകുന്നത്. ലോക്ക്ഡൗണിൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെ.എൻ എം.നേതാക്കൾ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക