Image

സിനിമാമേഖലയിലെ തൊഴിലാളികള്‍ക്ക് സഹായവുമായി തമിഴ് താരങ്ങള്‍, രജനീകാന്ത് 50 ലക്ഷം നല്‍കി

Published on 24 March, 2020
സിനിമാമേഖലയിലെ തൊഴിലാളികള്‍ക്ക് സഹായവുമായി തമിഴ് താരങ്ങള്‍, രജനീകാന്ത് 50 ലക്ഷം നല്‍കി
ചെന്നൈ: സിനിമാചിത്രീകരണം മുടങ്ങിയതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത് അടക്കം താരങ്ങള്‍ രംഗത്ത്. ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) മുഖേനയാണ് സഹായം നല്‍കുന്നത്. രജനി 50 ലക്ഷംരൂപ സംഭാവനചെയ്തു. വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ 10 ലക്ഷം രൂപവീതം നല്‍കി.

'ഫെഫ്‌സി'യില്‍ അംഗങ്ങളായ 15,000 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള അവശ്യസാധനങ്ങള്‍ നല്‍കാന്‍ രണ്ടുകോടി രൂപ ആവശ്യമുണ്ടെന്ന് പ്രസിഡന്റ് ആര്‍.കെ. ശെല്‍വമണി അറിയിച്ചിരുന്നു. തുടര്‍ന്നാണ് താരങ്ങള്‍ സഹായവുമായി എത്തിയത്. നടന്‍ ശിവകുമാര്‍ മക്കളും നടന്മാരുമായ സൂര്യ, കാര്‍ത്തി എന്നിവര്‍ക്കൊപ്പം 10 ലക്ഷം രൂപ ആദ്യംതന്നെ പ്രഖ്യാപിച്ചു. പാര്‍ഥിപന്‍ 250 ചാക്ക് അരിയും പ്രകാശ്രാജ് 150 ചാക്ക് അരിയും സംഭവാനചെയ്തു. കൊറോണയെത്തുടര്‍ന്ന് മാര്‍ച്ച് 19 മുതല്‍ തമിഴ്‌നാട്ടില്‍ സിനിമാചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക