Image

ലോക്പാല്‍ ബില്ല് രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിട്ടു

Published on 21 May, 2012
ലോക്പാല്‍ ബില്ല് രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിട്ടു
ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്ല് രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പതിനഞ്ചംഗങ്ങളുള്ള സെലക്ട് കമ്മിറ്റിയാണ് ബില്ല് പരിഗണിക്കുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുമ്പ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. ലോക്പാല്‍ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാനായി സര്‍ക്കാരിനുവേണ്ടി മന്ത്രി വി.നാരായണ സ്വാമി അവതരിപ്പിച്ച പ്രമേയം രാജ്യസഭ പാസാക്കി. പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് കെ.എന്‍.ബാലഗോപാലും സെലക്ട് കമ്മിറ്റിയില്‍ അംഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക