Image

മലയാളസിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായവുമായി മോഹന്‍ലാല്‍ ; ഫെഫ്കയ്ക്ക് പത്തലക്ഷം രൂപ നല്‍കും

Published on 24 March, 2020
മലയാളസിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായവുമായി മോഹന്‍ലാല്‍ ; ഫെഫ്കയ്ക്ക് പത്തലക്ഷം രൂപ നല്‍കും

കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായ മലയാളസിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാല്‍. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്ത് ലക്ഷം രൂപ നല്‍കും. 

രണ്ട് മാസത്തിലധികം തൊഴില്‍ നഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ മലയാള സിനിമയിലെ അയ്യായ്യിരത്തിലധികം ദിവസവേതനക്കാരാണ് പ്രതിസന്ധിയിലായത്. പണം സ്വീകരിക്കുന്നതില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ഫെഫ്കെയുടെ ജനറല്‍ കൗണ്‍സില്‍ നാളെ വെര്‍ച്വല്‍ യോഗം ചേരും.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക