Image

ഐപിഎല്ലിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് കായികമന്ത്രാലയം

Published on 21 May, 2012
ഐപിഎല്ലിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് കായികമന്ത്രാലയം
ന്യൂഡല്‍ഹി: ഐപിഎല്ലിലെ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്താന്‍ കായികമന്ത്രാലയം ധനകാര്യമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. ഐപിഎല്ലിലെ കള്ളപ്പണ ഇടപാടിനെ കുറിച്ച് നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് സെക്രട്ടറി റവന്യൂ സെക്രട്ടറിയ്ക്ക് കത്തയച്ചതായി കായികമന്ത്രി അജയ് മാക്കന്‍ ലോക്‌സഭയില്‍ അറിയിച്ചു.

ബിസിസിഐ ഉള്‍പ്പെടെയുള്ള കായിക സംഘടനകളുടെ സ്വഭാവശുദ്ധിയെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കിര്‍ത്തി ആസാദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക