Image

വളച്ചൊടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നിയന്ത്രണം വേണം (ബ്ലെസന്‍ ഹൂസ്റ്റന്‍)

Published on 23 March, 2020
വളച്ചൊടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നിയന്ത്രണം വേണം (ബ്ലെസന്‍ ഹൂസ്റ്റന്‍)
കേരളത്തിലെ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ സമയം അതിക്രമിച്ചുകഴിഞ്ഞു. അതോടൊപ്പം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ക്കും കടിഞ്ഞാണിടമെന്ന അഭിപ്രായവും ഇപ്പോള്‍ ഉയരുന്നുണ്ടണ്ട്. വസ്തുനിഷ്ഠമായ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളും നടത്തിയിരുന്ന കേരളത്തിന്റെ സംസ്കാരത്തിനൊത്ത് പ്രവര്‍ത്തിച്ചിരുന്ന ചാനലുകള്‍ പോലും ഇന്ന് തരംതാഴ്ന്നരീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും സംഭവങ്ങള്‍ പോലും വളച്ചൊടിച്ച ്‌വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന തരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
  
സ്വാഭാവിക മരണത്തെപ്പോലും അസ്വാഭാവികമരണമായി ചിത്രീകരിക്കുകയുംആത്മ ഹത്യയെപ്പോലും കൊലപാതകമാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നരീതിയാണ് ഇന്ന് കേരളത്തില്‍ ചാനലുകളും ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളുംചെയ്തുകൊണ്ടിരിക്കുന്നത്. വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍ മാത്രമല്ല വാസ്തവിരുദ്ധമായ വാര്‍ത്തകള്‍ പോലുംവളരെയേറെ പ്രാധാന്യത്തോടും വാസ്തവയോഗ്യമായ രീതിയിലുമാണ്ഇവര്‍ ജനത്തിനു മുന്നില്‍എത്തിക്കുന്നത്. പലപ്പോഴും ജനം സത്യംഅറിയാതെഇത്‌വിശ്വസിക്കാറണ്ടുണ്ട്. ഉറുമ്പിനെ പോലും ആനയാക്കിക്കൊണ്ടണ്ടുംആമയുടെഇഴച്ചിലിനെപ്പോലുംകുതിരയുടെഓട്ടത്തിനു തുല്യമാക്കിക്കൊണ്ട്ണ്ടഇവരുടെഅവതരണം ഒരു തരംഅരോചകമായിട്ടാണ്‌തോന്നാറ്.
  
പട്ടിയെ പൂച്ചയാക്കാനും സ്ത്രീയെ പുരുഷനാക്കാനും കഴിയുന്ന മാന്ത്രികവിദ്യകൈയ്യിലുള്ളവരാണ്‌കേരളത്തിലെ ചാനലുകാര്‍. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയേക്കാള്‍ പാടവത്തോടെകേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചുംമറ്റും നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട്കണ്ടാല്‍സി.ബി.ഐ.യുംഎഫ്.ബി.ഐ.യുംറോയുമൊക്കെ മാറി നിന്നുപോകും. അത്രകണ്ട്ണ്ട ആധികാരികമായാണ്ഏത്‌കേസ്സുകളെക്കുറിച്ചുംകേരളത്തിലെ ചാനലുകള്‍റിപ്പോര്‍ട്ട്‌ചെയ്യുന്നത്. തട്ടിക്കൂട്ടിയതെളിവുകളുംമെനഞ്ഞെടുത്ത കഥകളുമായിഅവര്‍ നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട് ജനങ്ങള്‍ പലപ്പോഴും വിശ്വാസത്തിലെടുക്കുമെന്നത്‌കൊണ്ട്ണ്ടഅതിനെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിക്കാറുണ്ട്ണ്ട. പോലീസിന്റെ അന്വേഷണം നടക്കുന്ന വേളയില്‍തന്നെ വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ ചാനലുകളും പുറത്തുവിടുന്നതുകൊണ്ട് പല തെറ്റിദ്ധാരണകളും ജനങ്ങള്‍ക്കിടയില്‍ഉണ്ടാകാറുണ്ട്ണ്ട.പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ട് എന്ന രീതിയില്‍ പോലുമുള്ള സത്യവിരുദ്ധമായ കാര്യങ്ങളാണ്ഇവര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അന്വേഷണഉദ്യോഗസ്ഥരില്‍ നിന്നുംകിട്ടിയവിവരങ്ങളാണെന്നുപോലും ജനം ചിന്തിക്കുമ്പോള്‍ ശരിയായ അന്വേഷണത്തിനുപോലുംവിലങ്ങുതടിയാകുമെന്നതാണ്‌സത്യം. ശരിയായരീതിയില്‍ അന്വേഷണംവന്നാല്‍പ്പോലുംഅത് ജനം മുഖവിലക്കെടുക്കാത്ത രീതിയില്‍പോലുംഅത് പോകും.
   
ഇത്രയുംവിവരണങ്ങള്‍ പറയാന്‍ പ്രധാന കാരണം ഈ അടുത്തകാലത്ത് കൊല്ലത്ത്കാണാതാകുകയും അതിനുശേഷം പുഴയില്‍മൃതശരീരംകണ്ടെത്തുകയുംചെയ്തകുട്ടിയുടെമരണത്തിനെ തുടര്‍ന്ന ്‌വാര്‍ത്താചാനലുകളും ഓണ്‍ലൈന്‍ വാര്‍ത്താചാനലുകളും പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളാണ്. കാണാതായപ്പോള്‍തുടങ്ങി നാളിതുവരെയും ചാനലുകള്‍ നടത്തുന്നസ്വതന്ത്ര അന്വേഷണറിപ്പോര്‍ട്ട് എന്നസ്വയനിര്‍മ്മിത കെട്ടുകഥകള്‍യാതൊരു നിയന്ത്രണവുമില്ലാത്തരീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഓണ്‍ലൈന്‍വാര്‍ത്താചാനലുകള്‍ മനസ്സില്‍ നിന്നുംമെനഞ്ഞെടുത്തുംകെട്ടിച്ചമച്ചതുമായ കഥകള്‍ കോര്‍ത്തിണക്കി ആ സംഭവത്തെ ഒരു അപസര്‍പ്പക നോവലുപോലെ അവതരിപ്പിക്കുമ്പോള്‍ സത്യാവസ്ഥയ്ക്ക്‌വിപരീതമായ ഒരു പ്രവര്‍ത്തിയാണ്‌ചെയ്യുന്നത്.
  
കുട്ടിയെകാണാതായപ്പോള്‍തുടങ്ങി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടവിവരങ്ങളനുസരിച്ച്കുട്ടിയെതട്ടികൊണ്ടുപോയവര്‍അന്താരാഷ്ട്ര ഗൂഢസംഘങ്ങള്‍ആണെന്നു പോലും ജനങ്ങള്‍ ഒരു വേളചിന്തിച്ചിട്ടുണ്ട്. കുട്ടിയുടെമരണത്തിനുശേഷംഅവര്‍കണ്ടെത്തിയസത്യങ്ങള്‍അതിലേറെയായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത്ഏതോഅദൃശ്യശക്തിയാണ്‌കൊലയ്ക്കു പിന്നിലെന്ന്. അതേ മാധ്യമം തന്നെ പിന്നീട് പറഞ്ഞത്കുട്ടിക്ക്ഏതോഅദൃശ്യശക്തിയുണ്ടെന്ന്. കൊലപാതകത്തില്‍അയല്‍ക്കാര്‍ക്ക് പങ്കുണ്ടെന്നുംഅടുത്ത ബന്ധുക്കള്‍ക്കുംഅറിയാമെന്നും പിന്നീട് പറയുകയുണ്ടായി.
   
അങ്ങനെ അവര്‍കണ്ടെത്തിയ അന്വേഷണംഅടുത്ത ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കുംവരെ നീണ്ടുപോകുകയും കുടുംബാംഗങ്ങളെപ്പോലുംസംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയുംചെയ്തുയെന്നതാണ്‌സത്യം. പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ്‌സുഹൃത്തുക്കളെയും നാട്ടുകാരേയും വീട്ടുകാരേയും സംഭവത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത്. കുട്ടിയുടെ മാതാവിന്റെവിവരണംപോലും വളച്ചൊടിച്ച്മറ്റൊരുരീതിയില്‍ ആക്കിയെടുത്തുകൊണ്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ പങ്കുണ്ടെണ്ടന്ന തരത്തില്‍ ഇക്കൂട്ടരെ ചിത്രീകരിച്ചപ്പോള്‍കുട്ടിയുടെവീട്ടുകാര്‍ പോലും ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്എതിരെരംഗത്തുവരികയുണ്ടായി. തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട്‌വീട്ടുകാര്‍രംഗത്തുവന്നിട്ടുകൂടി ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ഇത്തരം പ്രവര്‍ത്തികള്‍തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ അതുമായിയാതൊരു ബന്ധവുമില്ലാത്ത കഥകള്‍ ജനങ്ങള്‍ക്കിടയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്ഇവര്‍. ഏറ്റവുംഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് നാല് പേരെപോലീസ്‌ചോദ്യംചെയ്തുവെന്നുംഅവരെഏത് നിമിഷവുംഅറസ്റ്റ്‌ചെയ്യുമെന്നുമാണ്ഇവരുടെകണ്ടെത്തല്‍. എന്നാല്‍ പോലീസ്ഇതിന് യാതൊരു സാദ്ധ്യതയും ഒരു വിലയിരുത്തലും നല്‍കിയിട്ടില്ല. അതുകൊണ്ട്തന്നെ ഇത്‌കേവല ഒരു സൃഷ്ടികഥയായിതന്നെ ഇതിനെ കാണാം. എന്നാല്‍ ജനങ്ങളുടെഇടയില്‍ഇത് തെറ്റിദ്ധാരണ വര്‍ദ്ധിപ്പിക്കുകയേ ഉള്ളുയെന്നുമാത്രമല്ല നിരപരാധികള്‍ പോലും ക്രൂശിക്കപ്പെടുമെന്നതാണ്‌സത്യം.
  
ഇവരുടെ ചാനലുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കാനും റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനും കാഴ്ചക്കാരുടെഎണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ളതുമാത്രമാണ്ഇതിനു പിന്നിലെരഹസ്യം. കൂടുതല്‍ആളുകളെഅംഗങ്ങളാക്കുകയോകാഴ്ചക്കാരുടെഎണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നാല്‍ മാത്രമെ ഈ ചാനലുകള്‍ക്ക് നിലനില്‍പുള്ളു. റേറ്റിംഗ്കുറഞ്ഞുപോയാല്‍ ചാനലുകള്‍ പുറംതള്ളപ്പെടുകയും പിന്നീട്‌യാതൊരു ജനശ്രദ്ധയും കിട്ടാതെയാവുകയുംചെയ്യുന്ന സ്ഥിതിയുണ്ടാകാതെയിരിക്കാനാണ്ഇവര്‍കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍.  
   
മാധ്യമ ധര്‍മ്മവും മാധ്യമ നിയമാവലിയുമൊന്നും പാലിക്കാതെവായില്‍തോന്നുന്നത്‌കോതയ്ക്കു പാട്ട് എന്നകണക്കിന് ഇവര്‍ പ്രവര്‍ത്തിക്കുമ്പോള്‍അതിനെ നിയന്ത്രിക്കാന്‍സര്‍ക്കാര്‍സംവിധാനം കാര്യമായില്ല. ഏത്‌വാര്‍ത്തയുംഏത്‌രീതിയിലുംഇവര്‍ക്ക് പ്രക്ഷേപണംചെയ്യാമെന്ന സ്ഥിതിയാണ്എന്നതുകൊണ്ടുതന്നെ സത്യസന്ധമായതിനേക്കാള്‍ ജനശ്രദ്ധ പിടിച്ചു പറ്റാത്തതിനുതകുന്നതായറിപ്പോര്‍ട്ടായിരിക്കുംവരിക. ആളുകളെ എങ്ങനെയുംതങ്ങളുടെമുന്നില്‍ പിടിച്ചിരുത്തുകയുംഅതുവഴിതങ്ങളുടെ പരിപാടികള്‍ക്ക്‌റേറ്റിംഗ് വര്‍ദ്ധിപ്പിക്കുകയുമായിരിക്കും ലക്ഷ്യം. പണ്ടണ്ട് കേരളത്തില്‍ നിന്നുംഇറങ്ങിയിരുന്ന പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ പോലെയെന്നുവേണംഅത് കാണാന്‍. തുടര്‍ക്കഥയുംതുടര്‍ നോവലുകളുംകുറ്റാന്വേഷണ പരമ്പര വരെ പൊടിപ്പുംതൊങ്ങലുമായിഇവര്‍ പ്രസിദ്ധീകരിച്ചിരുന്നപ്പോള്‍ വരിക്കാരുടെഎണ്ണം വര്‍ദ്ധിക്കുകയുണ്ടായി. അതുവഴിഇത്തരം പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുമുണ്ടണ്ടായി. 
  
ഉദ്യോഗജനകമായിഅവസാനിപ്പിച്ച് അടുത്ത ലക്കത്തിലേക്ക്‌വായനക്കാരെകാത്തിരിപ്പിന്റെമുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നുഇവരുടെരീതി. മാരിക്കായ്കാത്തുകിടക്കുന്ന വേഴാമ്പലിനെപ്പോലെഅടുത്ത ലക്കത്തിനായികാത്തിരിക്കുന്നവരായിരുന്നു ഒരു കാലത്ത് ഈ പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ വായനക്കാര്‍. ഇവരുടെ അന്വേഷണ പരമ്പരകളും ഇതുപോലെതന്നെയായിരുന്നു. സത്യസന്ധമായറിപ്പോര്‍ട്ട് എന്നതല്ല മറിച്ച്‌മെനഞ്ഞെടുത്ത കഥകളായിരുന്നുഇതില്‍ഏറെയും. വായനക്കാരെആകാംഷയുടെ നെറുകയില്‍കയറ്റി നിര്‍ത്തിഅടുത്ത ലക്കത്തില്‍കോപ്പികള്‍കൂട്ടിചൂടപ്പം പോലെവില്‍ക്കാനുള്ളതായിരുന്നു ആ ശ്രമങ്ങള്‍. അതില്‍അവര്‍വിജയിച്ചപ്പോള്‍ നിലവാരത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വാരികകള്‍അതിനു മുന്‍പില്‍ പിടിച്ചു നില്‍ക്കാനാകാതെ പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ പാത പിന്‍തുടരുകയായിരുന്നു ചെയ്തത്.
  
അന്നുണ്ടായിരുന്നപൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ ടെക്‌നോളജിയുഗത്തിലെ പതിപ്പാണ്ഇപ്പോഴുള്ള ഓണ്‍ലൈന്‍ ചാനലുകള്‍. ഏത്‌വാര്‍ത്തും എങ്ങനെയുംകൊടുക്കാമെന്നചിന്തയില്‍കൂടിയാണ്അവരുടെ പോക്കെങ്കില്‍അന്ന്‌സമൂഹത്തില്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നതിന് യാതൊരുസംശയവുമില്ല. ഇവര്‍ക്ക്കാര്യമായ നിയന്ത്രണമോഒന്നുംതന്നെഇല്ലായെന്നതാണ് ഒരു വസ്തുത. വാര്‍ത്താവിതരണ പ്രക്ഷേപണ നിയമാവലിയുടെ പരിധിയില്‍വാര്‍ത്താ ചാനലുകള്‍വരുമെങ്കിലും ഓണ്‍ലൈന്‍ വാര്‍ത്തകളിലെറിപ്പോര്‍ട്ടിംഗില്‍ ദേശവിരുദ്ധ റിപ്പോര്‍ട്ടിംഗ്ഉള്‍പ്പെടുത്തരുതെന്നേയുള്ളു.
  
പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍വാര്‍ത്തകൊടുക്കുന്നവാര്‍ത്താ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍കഴിയണം. അല്പജ്ഞാനി അപകടംവിളിച്ചുവരുത്തുന്നുയെന്നു പറയുന്നതുപോലെഅവിടന്നുംഇവിടുന്നുംകിട്ടുന്ന വാര്‍ത്തയുമായിതങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ വാര്‍ത്തകള്‍ചമച്ചുവിടുന്ന ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണവും നിയമാവലിയുംഉണ്ടാകേണ്ടിയിരിക്കുന്നു. അത്‌സര്‍ക്കാരിന്റെ ഭാഗത്തു നിന്നാണ് നടപടിയുണ്ടാകേണ്ടത്. ഇല്ലെങ്കില്‍റേറ്റിംഗിനായി നാട്ടില്‍ നടക്കുന്നതിനപ്പുറംകെട്ടിച്ചമച്ച കഥകളുമായിട്ടായിരിക്കുംഇവരെത്തുക. യാതൊരു നിലവാരവുമില്ലാത്ത സീരിയലുകള്‍കൊണ്ടണ്ട്മടുത്തിരിക്കുന ചാനലകളുടെസീരിയലുകള്‍ നിരോധിക്കണമെന്നും നിയന്ത്രിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ടണ്ട് ജനങ്ങള്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂണുപോലെ പൊങ്ങിവരുന്ന ഇത്തരം ചാനലുകള്‍ക്കും നിയന്ത്രണങ്ങളും നിയമാവലിയുംകര്‍ശനമായി പാലിക്കുന്നുയെന്ന് ഉറപ്പുവരുത്തേണ്ടഉത്തരവാദിത്വംസര്‍ക്കാരിനാണുള്ളത്. വാര്‍ത്താവിതരണമാധ്യമങ്ങള്‍കേവലം ഒരുസ്ഥാപനം മാത്രമല്ലമറിച്ച് ജനങ്ങള്‍ക്ക് ശരിയായരീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്ന മദ്ധ്യവര്‍ത്തി കൂടിയാണ്. ജനങ്ങള്‍ ലോകത്തു നടക്കുന്ന കാര്യങ്ങള്‍അറിയുന്നത്മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍കൂടിയാണ്. ലോകത്തിനും ജനങ്ങള്‍ക്കുമിടയിലുള്ള മദ്ധ്യവര്‍ത്തികളാണ് വാര്‍ത്താവിതരണസംപ്രേക്ഷണ സ്ഥാപനങ്ങള്‍ എന്ന്അതുകൊണ്ടാണ് വിളിക്കപ്പെടുന്നത്. അത്ശരിയായരീതിയില്‍അല്ലെങ്കില്‍ ജനങ്ങള്‍ക്ക് വസ്തുനിഷ്ഠമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല.  

(ബ്ലെസന്‍ ഹൂസ്റ്റന്‍)(blessonhouston@gmail.com)



Join WhatsApp News
Solution 2020-03-23 21:53:29
close WH and Fox news. everything will be ok
Fighter for media freedom 2020-03-24 02:58:00
Now a days the police or the court system is not doing the job. Most of them are biased or corrupted. Compared to police or the judicial system the press/TV or on line or even the social media is doing better job. No doubt, they have their own weakness or problem. But compared to the police/judicial system or the Goverment the media is doing better job. Their media investigation or finings are better. They expose more truth. So, I do not agree with the writer. The Goverment must not or should not control or censure the media. They are the fouth estate of the democracy. No doubr some media also are corrupted. With all that there should not be any type of goverement control on free press or media.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക