Image

30 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അര്‍ദ്ധരാത്രി മുതല്‍ ലോക് ഡൗണിലേക്ക് ; കോഴിക്കോട് രണ്ട് കേസുകള്‍ കൂടി

Published on 23 March, 2020
30 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അര്‍ദ്ധരാത്രി മുതല്‍ ലോക് ഡൗണിലേക്ക് ; കോഴിക്കോട് രണ്ട് കേസുകള്‍ കൂടി


ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 480 ആയതോടെ രാജ്യം ലോക് ഡൗണിലേക്ക്. 30 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ന് അര്‍ദ്ധരാത്രിയോടെ അടച്ചുപൂട്ടലിലേക്ക് പോകുന്നു. വിമാന സര്‍വീസ് അടക്കം എല്ലാ അന്തര്‍ സംസ്ഥാന സര്‍വീസുകളും നാളെ അര്‍ദ്ധരാത്രിയോടെ റദ്ദാക്കും. 


മിസോറാമും സിക്കിമും അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് മരണസംഖ്യ 9 ആയി. ബംഗാളിലും ഹിമാചല്‍ പ്രദേശിലുമാണ് മരണം.

കോഴിക്കോട് രണ്ട് പേര്‍ കൂടി. ആകെ നാല്. ഇതോടെ സംസ്ഥാനത്ത് 93 പേരായി. ഇന്ന് മാത്രം 30 പേര്‍. ഇതില്‍ 27 പേര്‍ ദുബായില്‍ നിന്ന് വന്നവര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക