Image

കൊവിഡ്: ഇറ്റലിയില്‍ മരണസംഖ്യ 6077 ആയി; ലോകത്താകെ 16,000 പേര്‍

Published on 23 March, 2020
കൊവിഡ്: ഇറ്റലിയില്‍ മരണസംഖ്യ 6077 ആയി; ലോകത്താകെ 16,000 പേര്‍


റോം: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 6,077 ആയി. ഇന്നു മാത്രം 600ല്‍ ഏറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

 തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 63,927 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7,432 പേര്‍ സുഖം പ്രാപിച്ചു. 50,48 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3,204 പേരുടെ നില ഗുരുതരമാണ്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മരണനിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. 

ലോകത്ത് ഇതുവരെ 16,000 പേര്‍ മരണപ്പെട്ടു കഴിഞ്ഞു. മുന്നര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം പേര്‍ സുഖം പ്രാപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക