Image

നഴ്‌സിംഗ്‌ സമരം: മെട്രോ പൊളിറ്റന്‍ ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പായി

Published on 21 May, 2012
നഴ്‌സിംഗ്‌ സമരം: മെട്രോ പൊളിറ്റന്‍ ആശുപത്രിയിലെ  സമരം ഒത്തുതീര്‍പ്പായി
തൃശൂര്‍: വേതന വര്‍ധനവ്‌ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി തൃശൂര്‍ മെട്രോ പൊളിറ്റന്‍ ആശുപത്രിയില്‍ 54 ദിവസമായി തുടര്‍ന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ജില്ലാ ലേബര്‍ ഓഫിസര്‍ വേണുഗോപാല്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഇതുസംബന്ധിച്ച ധാരണാപത്രം തയ്യാറാക്കിയത്‌. സമരത്തിന്‌ നേതൃത്വം നല്‍കുന്ന യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി ഉച്ചയോടെ ധാരണാപത്രം ഒപ്പുവച്ചു.

ശമ്പള വര്‍ധവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതോടെ സമരം അവസാനിപ്പിക്കുകയാണെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക