Image

കോവിഡ്19: അറിയേണ്ടത് അറിയേണ്ടാത്തത്, ജാഗ്രത ആവശ്യം സംഭ്രാന്തി അനാവശ്യം (ബി ജോണ്‍ കുന്തറ)

Published on 21 March, 2020
കോവിഡ്19: അറിയേണ്ടത് അറിയേണ്ടാത്തത്, ജാഗ്രത ആവശ്യം സംഭ്രാന്തി അനാവശ്യം (ബി ജോണ്‍ കുന്തറ)
സെന്‍റ്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (സി ഡി സി ) മുറപ്രകാരം വിവരങ്ങള്‍ പൊതു മാധ്യമങ്ങളിലും ഗവണ്മെന്‍റ്റ് വെബ്‌സൈറ്റിലും നല്‍കുന്നുണ്ട് ശ്രദ്ധിക്കുക.

ഇത്, വായൂ, പരസ്പര സംബര്‍ഗ രീതികളില്‍ നാം പകര്‍ത്തുന്ന രോഗം അതിനാല്‍ നിയന്ത്രണവും നമ്മുടെ കൈകളില്‍ മരുന്നടിച്ചു നശിപ്പിക്കാവുന്ന ഒരു വൈറസ്വാഹകന്‍നാമല്ലാതെ വേറാരുമില്ല.

കോവിഡ് വൈറസ് ജാതിമത, ലിംഗ, പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവരിലും ബാധിക്കുന്നത്. എന്നിരുന്നാല്‍ ത്തന്നെയും എല്ലാവരിലും ഇതൊരു മാരകരോഗമായി കാണുന്നുമില്ല. നിലവില്‍ മറ്റു ഗൗരവമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രത്യേകിച്ചും പ്രായമായവര്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ഉത്തമം.

ഇവിടാണ് ജാഗ്രതയുടെ പ്രാധാന്യത കൊറോണ വൈറസ് ഏതെല്ലാം പ്രാദേശിക അടിസ്ഥാനത്തില്‍ ഏതെല്ലാം ദേശങ്ങളില്‍ സമൂഗങ്ങളില്‍ കൂടുതലായി പകര്‍ന്നിരിക്കുന്നു എന്ന് നിരന്തരം ശ്രദ്ധിക്കുക. ഇവിടങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങള്‍ ബഹിഷ്ക്കരിക്കുക പള്ളിയില്‍ പോയില്ല എങ്കിലും വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാം.ഇത് ബാധിച്ചവരില്‍ ഒരുപോലെ ലക്ഷണങ്ങള്‍ പുറമെ കണ്ടെന്നുവരില്ല.

കൂടാതെ സ്വയം ശുചീകരണങ്ങള്‍ക്ക് പ്രാധാന്യത നല്‍കുക അതിവിടെ വിവരിക്കേണ്ടല്ലോ. ഒരു പരിധിവരെ ഭക്ഷണ സാധനങ്ങള്‍ സംഭരിച്ചു വയ്ക്കാം എന്നിരുന്നാല്‍ ത്തന്നെയും വീടൊരു ഗോഡൗണ്‍ ആക്കേണ്ട ആവശ്യമില്ല. ദൂര യാത്രകള്‍ ഒഴിവാക്കുക.

പലേ മേഖലകളിലും ഇതിനോടകം െ്രെഡവ് ഇന്‍ പരിശോധന കേന്ദ്രങ്ങള്‍ നിര്മ്മി ച്ചിരിക്കുന്നു. െ്രെഡവ് ചെയ്യുവാന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ രോഗലക്ഷണം കണ്ടാല്‍  ആദ്യമേ ചെയ്യേണ്ടത് ഇന്‍റ്റര്‍നെറ്റ് സൗകര്യമുണ്ടങ്കില്‍ സി ഡി സി സൈറ്റില്‍ സ്വയം പ്രാഥമിക പരിശോധന നടത്തുക അതില്‍ പോസിറ്റീവ് എന്നുകണ്ടാല്‍ ഇവിടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനു പറ്റും കൂടാതെ എവിടെ അടുത്തു പരിശോധന കേന്ദ്രമുണ്ട് എന്ന് അറിയുന്നതിനും ഉതകും.അല്ലാത്തവര്‍ പരിഭ്രാന്തി കൂടാതെ ആരോഗ്യ സംരക്ഷ കേന്ദ്രങ്ങളെ അറിയിക്കുക. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ടത് കൂടെ ഇല്ലാത്ത ആരെയും നിങ്ങളുടെ സഹായത്തിനായി വിളിച്ചു വരുത്തരുത്.

ഇതിനൊരു മാനസിക സൈഡെഫക്ട് കൂടിയുണ്ട് തനിയെ താമസിക്കുന്ന മാതാപിതാക്കള്‍ തങ്ങളെ നോക്കുവാന്‍ മക്കളടുത്തില്ല. മറ്റു ചിലര്‍ക്ക് ഇതൊരു ഒറ്റപ്പെടുത്തുന്ന രോഗം ഇവിടാണ് ബന്ധങ്ങളുടെ കെട്ടുറപ്പ് പരസ്പരം കാട്ടേണ്ടത് നമുക്കെല്ലാം ഫോണ്‍ ഉണ്ടല്ലോ അതുപയോഗിച്ചു മറ്റുള്ളവര്‍ക്കു  ധൈര്യീ നല്‍കുന്നതിന് പറ്റും.ഇന്നത്തെ സാഹചര്യത്തില്‍ നമുക്കാവശ്യമായ പലതും നമ്മുടെ വീട്ടുവാതുക്കല്‍ എത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ.

രാജ്യമൊട്ടാകെ ടെസ്റ്റുകള്‍ നടത്തുമ്പോള്‍ കോഡിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിവരും അത് സ്വാഭാവികമെന്ന് ആരോഗ്യ സംരക്ഷകര്‍ പറയുന്നുണ്ട് അതു കേട്ട് പരിഭ്രാന്തരാകേണ്ട.വാര്‍ത്തകള്‍ കേള്‍ക്കാം എന്നാല്‍ അവ മനസിലാക്കേണ്ട വിധം അവിടെപാളിച്ച വരരുത്.

വൈറസ് ബാധിച്ചു മരണപ്പെട്ടവരുടെ കണക്ക് മാത്രം ശ്രദ്ധിച്ചാല്‍ പോര രോഗ വിമുക്തരാകുന്നവരുടെ എണ്ണം കൂടി കാണുക.ഇവിടെ ഒഴിവാക്കേണ്ടത് സോഷ്യല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. പലര്‍ക്കും തെറ്റായതും വികാരഭരിതമായതുമായ വാര്‍ത്തകള്‍ പരത്തുന്നത് ഒരു രസമാണ്.

ഒട്ടുമുക്കാല്‍ ലോക രാഷ്ട്രങ്ങളിലും ഇതിനാല്‍ സാമൂഗിക സാമ്പത്തിക ജീവിതം ഒരു സ്തംഭനാവസ്ഥയില്‍. നിലവില്‍ തെളിയിക്കപ്പെട്ട  ഫലപ്രദമായ മരുന്നുകള്‍ ഇല്ല. എന്നിരുന്നാല്‍ തന്നെയും, നിങ്ങള്‍ കെട്ടുകാണും പലേടങ്ങളിലും ഒരു പരീക്ഷണ മരുന്ന് ഫലപ്രദമായി കാണുന്നു എന്ന് .മലേറിയ വന്നവരെ ചികില്‍സിക്കുന്നത് ഇക്കാര്യം പ്രസിഡന്‍റ്റ് നല്‍കിയ വാര്‍ത്താ സമ്മേളനത്തിലും പ്രതിപാദ്യമായിരുന്നു.

ജീവിതം സാധാരണ ഗതിയില്‍ വീണ്ടും എത്തും എന്നത് തീര്‍ച്ച അത് എന്നെത്തും അതിനൊരു തിയതി ഇപ്പോള്‍ ആര്‍ക്കും പ്രവചനം നടത്തുവാന്‍ പറ്റില്ല. നാം ഒരു അച്ചടക്കം പാലിക്കുക ചിന്തകളെ കാടുകയറുവാന്‍ അനുവദിക്കരുത് ജീവിതം മുന്നോട്ടു പോകും  ഇരുട്ട് ഒരിക്കലും അവസാനിക്കാത്തതല്ലല്ലോ.



Join WhatsApp News
Tom Abraham 2020-03-21 11:08:36
Scientists, researchers, doctorates among themselves disagree on Corona mutation aspects. Chinese have always imported pangolian from Africa for superstitious treatment of ED. We had been attacked by Corona even in the past. In Wuhan, they cut open the pangolian causing a mutation. Another author the other day did not give all these aspects. Mutual back scratching is normal on in this online paper . Readers please do your broad research. Thanks.
Microwave the CV 2020-03-21 16:49:49
I am not a doctor. In the absence of a real solutions, why not we try the following method: 1.Patient who has no chance of survival. 2. Microwaves that can be passed through two perforated stainless tubes to the nostrils and to the lung** 3.These tubes should have a solid tube in the middle to extract the dead virus. 4. A well- suited and trained endocrinologist. 5. Protect the patient's lung before the procedure.* 6.The duration (4-5) seconds and the repetition sequence is to be determined by the doctor until there are no more live virus. ** designed by a microwave engineer. * Medical doctor and his/her decision.
Microwave the CV 2020-03-22 07:51:52
(Continue) A few more things to add. Before the microwave application, the lungs and the path leading to the lungs must be well prepared. The engineer should design the tubes which should serve multipurpose. It should accept and handle the following: Any medicine that can attract the virus, light radiation and microwave. If we can handle this, the dead virus can be suctioned out through the solid tube and properly checked and disposed. The amount of chemicals, strength of radiation and microwaves, the frequency etc. are to be determined by the doctor. So the idea is to "BAIT AND KILL". Shall we give it a try? Love to hear from the experts.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക