എച്ച്1 ബി വീസാ അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി സര്‍വ്വെ
EMALAYALEE SPECIAL
20-Mar-2020
പി പി ചെറിയാന്‍
EMALAYALEE SPECIAL
20-Mar-2020
പി പി ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: 2019 സാമ്പത്തിക വര്‍ഷം എച്ച്1 ബി വീസക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി യുഎസ് ഇമ്മിഗ്രേഷന്‍ സര്‍വീസിനെ ഉദ്ധരിച്ചു നാഷനല്‍ ഫൗണ്ടേഷന്‍ ഓഫ് അമേരിക്കന്‍ പോളസി വെളിപ്പെടുത്തി.
132967 അപേക്ഷകള്‍ അംഗീകരിച്ചപ്പോള്‍ 35633 അപേക്ഷകളാണ് തള്ളികളഞ്ഞത്.
എച്ച്1 ബി വീസ പുതുക്കുന്നതിന് സമര്‍പ്പിക്കപ്പെട്ട 256356 അപേക്ഷകള്‍ അംഗീകരിച്ചപ്പോള്‍ 35880 എണ്ണം അംഗീകരിച്ചില്ല.
2018 നേക്കാളും കുറവ് അപേക്ഷകളാണ് 2019 ല്‍ അംഗീകരിക്കാതെ തള്ളികളഞ്ഞത്.
ട്രംപ് അധികാരത്തില്‍ വരുന്നതിനു മുന്‍പ് അപേക്ഷകളില്‍ 6 ശതമാനത്തോളമാണ് അംഗീകരിക്കാതെയിരുന്നത്. ഇപ്പോള്‍ ഇത് 12 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മള്‍ട്ടി നാഷനല്‍ കമ്പനിയായ വിപ്രോയുടെ 47% അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.
ട്രംപ് അധികാരത്തിലെത്തിയതോടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം വര്‍ധിപ്പിച്ചതാണു കൂടുതല്‍ അപേക്ഷകള്‍ തള്ളപ്പെട്ടതിനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
ഇതേസമയം കാനഡയില്‍ ജോലിക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 2015നു ശേഷം 117 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. 2015 ല്‍ 39450 പേര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ 2019 ല്‍ 85585 പേര്‍ക്കാണ് അവസരം ലഭിച്ചത്.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments