Image

കോവിഡ് 19; ആരോഗ്യ രംഗത്തെ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഫോമാ

ഫോമാ ന്യൂസ് ടീം Published on 19 March, 2020
കോവിഡ് 19; ആരോഗ്യ രംഗത്തെ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഫോമാ
കൊറോണാ വൈറസ് ഈ ലോകത്തിൻറെ മൊത്തം സാമൂഹിക സാമ്പത്തിക രംഗത്തെത്തന്നെ  പിടിച്ചുകുലുക്കി ഒരു വലിയ വിപത്തിലേക്കാണ്  നീങ്ങിക്കൊണ്ടിരിക്കുന്നത്. ആരോഗ്യരംഗത്തെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് ലോകത്തെ മുഴുവൻ രാജ്യങ്ങളും കൊറോണ വൈറസ് വ്യാപനത്തിന് എതിരെ ഒരു യുദ്ധം നയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ യുദ്ധത്തിൻറെ മുൻപന്തിയിൽ നിൽക്കുന്നവരാണ് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നഴ്സുമാരും ഡോക്ടർമാരും മറ്റ് പ്രവർത്തകരും. ലോകജനത സുരക്ഷിതരായി ഇരിക്കാൻ ഞങ്ങൾ ജോലി ചെയ്യുന്നു, രോഗവ്യാപനം തടയുവാൻ നിങ്ങൾ വീട്ടിനകത്ത് ഇരിക്കുക ഇതാണ് ആരോഗ്യരംഗത്തെ പുതിയ മുദ്രാവാക്യം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഫോമയുടെ  ഐക്യദാർഢ്യം ഈ അവസരത്തിൽ അർപ്പിക്കുന്നു എന്ന് ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു.

അമേരിക്കൻ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം  ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണ് നമ്മുടെ സാമ്പത്തികരംഗത്തെ നട്ടെല്ല് എന്നു പറയുന്നത്. അമേരിക്കയിലേക്കുള്ള നഴ്സുമാരുടെ വരവോടെയാണ് അമേരിക്ക എന്ന രാജ്യം പ്രവാസി മലയാളികൾക്ക് വളക്കൂറുള്ള മണ്ണായി മാറിയത്. പിന്നീടങ്ങോട്ട് ഒരു വലിയ ശതമാനം മലയാളികൾക്ക് ഇവിടെ നിലയുറപ്പിക്കാൻ സാധിച്ചതും ഈ കാരണം കൊണ്ട് തന്നെയാണ്. 

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വയം സുരക്ഷക്ക് വേണ്ടിയുള്ള മാസ്ക്കുകളും മറ്റും സുരക്ഷാ സംവിധാനങ്ങളുടെയും കുറവ് നിലവിൽ ഒരു വലിയ പ്രശ്നം തന്നെയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സഹോദരീ സഹോദരൻമാരുടെ സുരക്ഷ കാര്യത്തിലുള്ള ആശങ്കയും പങ്കുവെച്ചു.  ഈ സാഹചര്യത്തിൽ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണുവാനും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാനും വേണ്ടി തുടങ്ങിയിട്ടുള്ള പെറ്റീഷനിൽ എല്ലാവരും ഒപ്പുവയ്ക്കുകയും അങ്ങനെ അധികാരികളെ അറിയിക്കാൻ വേണ്ട സാഹചര്യം ഒരുക്കുകയും വേണം എന്നു ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അഭ്യർത്ഥിച്ചു. 

 പെറ്റീഷൻ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

Join WhatsApp News
Eaappachi 2020-03-19 15:43:07
പിന്നെ ഇവന്മാര് ഐക്യദാർഡം അർപ്പിച്ചെന്നു വാർത്ത കൊടുത്തില്ലേൽ എന്തൂട്ട് തേങ്ങയാ ... ചുമ്മാ ഓരോ വാർത്ത..
Eeppenpappachi 2020-03-20 00:13:02
എൻറെ ഈപ്പച്ചി അവർ എന്തെങ്കിലുമൊക്കെ എഴുതിക്കോട്ടെ ഇതാണ് ചിലർ പറയാറില്ലേ പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക