Image

നൂപുര്‍ തല്‍വാര്‍ പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ഒരുങ്ങുന്നു

Published on 21 May, 2012
നൂപുര്‍ തല്‍വാര്‍ പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ഒരുങ്ങുന്നു
Share    
 

നോയിഡ: സ്വന്തം മകള്‍ ആരുഷിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നൂപുര്‍ തല്‍വാര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. ജാമ്യാപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ദസ്ന ജയിലില്‍ കഴിയുന്ന നൂപുര്‍ തല്‍വാര്‍ ഇതേ ജയിലില്‍ അമ്മയോടൊപ്പം കഴിയുന്ന ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. നൂപുറിന്റെ ജാമ്യാപേക്ഷ 22 ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. അതേസമയം ദത്തെടുക്കണമെങ്കില്‍ നൂപുറിന് കേസിലെ നിരപരാധിത്വം തെളിയിക്കപ്പെടേണ്ടിവരുമെന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ആരുഷി കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം പിന്നിടവേയാണ് നൂപുര്‍ കുട്ടിയെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക