Image

കൊറോണ വൈറസ്: മരണപ്പെട്ടവര്‍ ഇറ്റലിയില്‍ 2500, അമേരിക്കയില്‍ 100

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 March, 2020
കൊറോണ വൈറസ്: മരണപ്പെട്ടവര്‍ ഇറ്റലിയില്‍ 2500, അമേരിക്കയില്‍ 100
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കോറോണ വൈറസ് (കൊവിഡ്19) ബാധയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 2500 ല്‍ അധികം പേരാണ് അവിടെ മരിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2503 മരണങ്ങളും 31,506 രോഗബാധിതരും ഇറ്റലിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അമേരിക്കയിലാകട്ടേ മരണ സംഖ്യ 100 കവിഞ്ഞു.

നിലവില്‍, ഇറ്റലിയില്‍ 26000 ല്‍ അധികം കേസുകള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. മൂവായിരത്തോളം ആളുകള്‍ സുഖം പ്രാപിച്ചു. ഇറ്റലി രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം ചൈന ഒഴികെയുള്ള ഏത് രാജ്യത്തുനിന്നും ഏറ്റവും ഉയര്‍ന്നതാണ്. ചൈനയില്‍ മൂവായിരത്തിലധികം മരണങ്ങളാണ് നടന്നത്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 195,000 ല്‍ അധികം കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, പുറത്തുവിട്ട ഡാറ്റയില്‍, ലോകമെമ്പാടുമുള്ള 7868 പേര്‍ ഈ അപകടകരമായ വൈറസ് ബാധിച്ച് മരിച്ചു.

അമേരിക്കയില്‍ കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ വാഷിംഗ്ടണ്‍ സ്‌റ്റേറ്റില്‍ നിന്നാണ്. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 50 മരണങ്ങളും ന്യൂയോര്‍ക്കില്‍ 12 പേരും കാലിഫോര്‍ണിയയില്‍ 11 പേരും മരിച്ചു.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കൊവിഡ്19 പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് വിര്‍ജീനിയയില്‍ ആദ്യത്തെ കേസ് ബുധനാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.

Join WhatsApp News
Stop spreading Evil 2020-03-19 09:34:56
𝐒𝐓𝐎𝐏 𝐂𝐀𝐋𝐋𝐈𝐍𝐆 𝐓𝐇𝐄 𝐂𝐎𝐑𝐎𝐍𝐀𝐕𝐈𝐑𝐔𝐒 𝐓𝐇𝐄 “𝐂𝐇𝐈𝐍𝐄𝐒𝐄 𝐕𝐈𝐑𝐔𝐒.” 𝐈𝐓’𝐒 𝐑𝐀𝐂𝐈𝐒𝐓. 𝐀𝐍𝐃 𝐘𝐎𝐔 𝐊𝐍𝐎𝐖 𝐈𝐓. 𝐉𝐔𝐒𝐓. 𝐁𝐄. 𝐐𝐔𝐈𝐄𝐓. 𝐋𝐄𝐓 𝐓𝐇𝐄 𝐀𝐃𝐔𝐋𝐓𝐒 𝐃𝐎 𝐓𝐇𝐄 𝐓𝐀𝐋𝐊𝐈𝐍𝐆. Mentally under- developed pls. keep quiet and stop spreading false news like their leader. E malayalee comment column is not for 'boys spit fight'. Stop correcting people's grammar, no one asked you, you generated lots of hatred & animosity. Jose!, you need to stop.
Boby Varghese 2020-03-19 11:54:08
Don't call China Virus? Then call Korea virus? Call a spade a spade. This is CHINA VIRUS.
STOP HATRED 2020-03-19 13:45:50
വംശീയ വെറുപ്പ് പ്രചരിപ്പിക്കരുത്. അതിൻ്റെ ഭവിഷ്യത്തുകൾ ഭയാനകം ആണ്. വംശീയ വെറുപ്പിൻ്റെ വിത്തുകൾ വിതക്കുന്നവർക്കു അതിൻ്റെ ദുരന്തങ്ങളെ നിയന്ത്രിക്കാൻ ഉള്ള കഴിവ് ഇല്ല. പഴയ നിയമം വായിച്ചാൽ കാണാം ഇസ്രായേല്യർ യാഹ് ദൈവത്തിൻ്റെ പേരിൽ നടത്തിയ വംശീയ വിദേഷ കൂട്ട കുലപാതകങ്ങൾ. പുതിയ നിയമ എഴുത്തുകാരും വംശീയ വെറുപ്പ് പ്രചരിപിച്ചു. ഹിറ്റ്‌ലർ അത് തുടർന്നു, ഇന്ന് കാണുന്ന മുസ്‌ലിം വിരോധവും വംശീയ വെറുപ്പ് തന്നെ. ടർബൻ ധരിച്ച സിക്കുകാരൻ താലിബാൻ ആണ് എന്ന് കരുതി എത്ര തവണ ആക്രമിക്കപ്പെട്ടു! അമേരിക്കയിലെ 23 % വെള്ളക്കാർ വംശീയ വെറുപ്പ് പ്രചരിപ്പിക്കുന്നവർ ആണ്. ട്രംപ് നേതിര്ത്തത്തിൽ നുഴഞ്ഞു കയറിയതോടെ ഇവർ കൂടുതൽ ശക്തി പ്രാപിക്കുകയും കൂടുതൽ തോക്കുകൾ വാങ്ങുകയും ചെയിതു. ഒരു വർഗീയ ലഹള ഉണ്ടാക്കാൻ അവർ കാത്തിരിക്കുന്നു. വിവരമോ വിദ്യഭ്യാസമോ ഇവർക്ക് ഇല്ല. അവരും ട്രംപും പറയുന്നത് അതേപടി ആവർത്തിക്കുന്ന കുറെ മലയാളികളും ഉണ്ട്. ഒരു 3 ആം ക്ലാസുകാരനെ പോലെ ചൈന ആണ് കൊറോണയുടെ കാരണം എന്ന് അവർ ആവർത്തിക്കുന്നു. ഇ ആവർത്തനം കൊണ്ട് എന്ത് പ്രയോജനം? വിധേഷം വിതക്കാം എന്ന് അല്ലാതെ മറ്റു യാതൊരു പ്രയോജനവും ഇല്ല എന്ന് നിങ്ങൾ മനസ്സിൽ ആക്കുക. നിങ്ങൾ ഇത് കൂടുതൽ ആവർത്തിക്കും തോറും നിങ്ങൾ ഒരു വിഡ്ഢി എന്ന് കൂടുതൽ പേർ മനസ്സിൽ ആക്കും. വായിക്കുന്നവർ ചിന്തിക്കുക.- ഒരു നാരദ സൂത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക