Image

ആര്‍എംപി നേതാക്കള്‍ വി.എസുമായി കൂടിക്കാഴ്ച നടത്തി

Published on 21 May, 2012
ആര്‍എംപി നേതാക്കള്‍ വി.എസുമായി കൂടിക്കാഴ്ച നടത്തി
 

തിരുവനന്തപുരം: റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വി.എസിന്റെ ഔദ്യോഗിക വസതിയില്‍ രാവിലെ ഒന്‍പത് മണിക്ക് മുന്‍പായിരുന്നു കൂടിക്കാഴ്ച. ആര്‍എംപി നേതാക്കളായ എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവരുള്‍പ്പെടെയാണ് വി.എസുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയെക്കുറിച്ച് ആര്‍എംപി നേതാക്കളോ വി.എസോ പ്രതികരിച്ചിട്ടില്ല. ആലപ്പുഴയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വി.എസ് ആലപ്പുഴയിലേക്ക് തിരിച്ചു. ഇന്നലെയാണ് ആര്‍എംപി നേതാക്കള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയത്. ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി വി.എസ് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക