Image

കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും എത്രയും വേഗം മുക്തമാകട്ടെ: ഏബ്രഹാം കളത്തില്‍

Published on 18 March, 2020
കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും എത്രയും വേഗം മുക്തമാകട്ടെ: ഏബ്രഹാം കളത്തില്‍
ലോകവ്യാപകമായി കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന ഭീകര പശ്ചാത്തലത്തില്‍, തീര്‍ത്തും കര്‍ശനമായ ജീവിതചര്യയില്‍ നമുക്ക് ഇതിനെ ഏതുവിധത്തില്‍ തടയാമെന്നു നാം കണ്ടും കേട്ടും ഇരിക്കുകയാണല്ലോ? ഒരു പക്ഷെ കഴിഞ്ഞ അഞ്ച് ദശകത്തില്‍ ഇപ്രകാരം ഒരു വ്യാഥി നാം അനുഭവിച്ചിട്ടില്ല. ദിനംതോറും മരണനിരക്ക് ലോകവ്യാപകമായി ഉയരുകയാണ്. ലോക നേതാക്കള്‍ മുതല്‍ പാടത്തു പണിയെടുക്കുന്നവരെ വരെ ഒരുപോലെ നേരിടുന്ന ഭയാനകമായ ഒരു വ്യാഥി.

പുതിയ കണക്ക് അനുസരിച്ച് കൊറോണ വൈറസായ "സാര്‍ക് കോവ് 2' ബാധിതരുടെ എണ്ണം 1.8 ലക്ഷവും കടന്നു മുന്നേറുകയാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ) സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായി ഇടപെടുന്നതിനിടയില്‍ ജനീവയിലെ ഡബ്ല്യു.എച്ച്.ഒ ആസ്ഥാനത്തുവരെ രോഗം സ്ഥിരീകരിച്ചിരിക്കുകയാണല്ലോ? ലോകമെമ്പാടും ഏഴായിരത്തിലേറെ ആളുകള്‍ കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചു.

ടൂറിസം, വിനോദ മേഖലകളും, ട്രാവല്‍ കമ്പനികളും ഇതുവരെ നേരിടാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നേരിട്ടുവരുന്നത്. നിലവില്‍ കണക്കുകള്‍ കിട്ടിയിരിക്കുന്ന പ്രകാരം ഈവര്‍ഷം മധ്യത്തോടെ വൈറസ് നിയന്ത്രണവിധേയമായില്ല എങ്കില്‍ യാത്രകള്‍ക്ക് നിയന്ത്രണം വരുന്നതോടൊപ്പം, വ്യാപാര- വ്യവസായ രംഗങ്ങളില്‍ 18 ശതമാനം വരെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ഓക്‌സ്‌ഫെഡ് ഇക്കോണോമിക്‌സിന്റെ ഭാഗമായ കമ്പനി വ്യക്തമാക്കുന്നു.

ഈ അവസരത്തില്‍ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ ഗവണ്‍മെന്റുകളും, ഡബ്ല്യു.എച്ച്.ഒ പോലുള്ള സംഘടനകളുടേയും നിര്‍ദേശങ്ങള്‍ നമുക്ക് അനുസരിക്കാം. ലോക ജനതയോടൊപ്പം കേരളത്തിന്റെ മലയാളി മക്കള്‍ ജാഗ്രതയോടെ കൈകള്‍ ശുദ്ധമാക്കിയും, മറ്റുള്ളവരില്‍ നിന്നു നാല്‍ അടിവരെ അകലം പാലിച്ചും, മനുഷ്യ ശരീരത്തിന്റെ പ്രതിരോധശക്തി നിലനിര്‍ത്താനായ ഭക്ഷണ പാനീയങ്ങള്‍ കഴിച്ചും നമ്മുടെ മലയാളി സമൂഹം മറ്റുള്ളവര്‍ക്കുകൂടി പ്രചോദനവും സഹായകരവുമായിത്തീരട്ടെ എന്നു ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു.

ഏബ്രഹാം കളത്തില്‍ (ഫൊക്കാന വൈസ് പ്രസിഡന്റ്)


കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും എത്രയും വേഗം മുക്തമാകട്ടെ: ഏബ്രഹാം കളത്തില്‍
Join WhatsApp News
Photo Op. 2020-03-18 17:49:32
Using a pandemic as a photo op. What a hypocrisy!!
Tom Abraham 2020-03-18 11:44:06
AMEN.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക