കിരീടം വച്ചൊരാള്‍( കവിത: രമ പ്രസന്ന പിഷാരടി)
SAHITHYAM
18-Mar-2020
രമ പ്രസന്ന പിഷാരടി
SAHITHYAM
18-Mar-2020
രമ പ്രസന്ന പിഷാരടി

ജാലകപ്പടി വാതിലില്‍
നീ വന്ന് മോഹമുദ്രകള്‍
കാട്ടുന്നതെന്തിനോ?
ഞാന്‍ വിരിച്ചിട്ട
സൂര്യശിരോപടം
നീ തൊടുവാന്‍
മടിക്കുന്നതെന്തിനോ
പാതി ചാരിയ
വാതില്‍ക്കല്‍ വന്നു നീ
വീടിനുള്ളില്‍
കയറാനൊരുങ്ങവെ
നിന്‍ കിരീടം തിളങ്ങുന്നു,
നീ നട്ട മുള്ളുവാകകള്‍
വീണ്ടും തളിര്‍ക്കുന്നു
ജാലകങ്ങളടയ്ക്കാത്ത
സഞ്ചാരപാതയില്‍
നിന്റെ തേരുപാഞ്ഞീടുന്നു
പ്രാണനെപൊതി
ഞ്ഞാകവെ മൂടിയ
ധ്യാനരൂപത്തിലാകുന്നു
ലോകവും
പാതകള്‍ നഗരാന്തര
സന്ധ്യകള്‍
പാതിയും നീ പട
വെട്ടിനേടവെ
നിന്‍ പതാകയില്‍
വിശ്വജയത്തിന്റെ
മുദ്രതീര്‍ത്ത തണു
പ്പിന്റെ സ്പന്ദനം
എന്റെ വീടിന്റെ
നീളന്‍ വരാന്തയില്‍
പിന്‍ തിരിഞ്ഞു
നടക്കുന്ന സൗഹൃദം
ഞാനുറക്കിക്കിട
ത്തുന്ന യാത്രകള്‍
ഞാന്‍ തിരക്ക് മറന്ന
സായാഹ്നങ്ങള്‍
ഞാനൊഴിച്ചിട്ട സ്‌ക്കൂളി
ന്നരികിലായ് നീ മറക്കുട
ചൂടി നടക്കുന്നു
നിന്‍ പകര്‍ത്തെഴു
ത്താണികള്‍ക്കുള്ളിലെ
ചില്ലകള്‍ പടര്‍ന്നേറുന്ന
ഭൂമിയില്‍
നീ വലവീശി
മുന്നേ നടക്കുന്നു
ഞാനൊതുങ്ങിയെന്‍
മൗനത്തിലാകുന്നു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments