Image

ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്ബില്‍ കരയുകയായിരുന്നു ; കൊറോണ കാലത്തെ അനുഭവം പങ്ക്‌വെച്ച്‌ നടി കാജള്‍ അഗര്‍വാള്‍

Published on 18 March, 2020
ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്ബില്‍ കരയുകയായിരുന്നു ; കൊറോണ കാലത്തെ അനുഭവം പങ്ക്‌വെച്ച്‌ നടി കാജള്‍ അഗര്‍വാള്‍

ലോകത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകളോട് പുറത്ത് ഇറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കാന്‍ പറഞ്ഞിരിക്കുകയാണ് ആരോഗ്യ വകുപ്പ്. നിരത്തിലെ ജനത്തിരക്കില്‍ വന്ന കുറവ് സാരമായി ബാധിച്ചിരിക്കുന്നത് നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ള ദിവസവും ജോലി ചെയ്യന്നവരെയാണ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ തന്റെ ക്യാബ് ഡ്രൈവര്‍ പറഞ്ഞഅനുഭവങ്ങള്‍ പങ്ക്‌വെക്കുകയാണ് കാജള്‍ അഗര്‍വാള്‍ തന്റെ ഇന്‍സ്്റ്റാഗ്രാം പോസ്റ്റിലൂടെ.


കാജലിന്റെ വാക്കുകള്‍ :

ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്ബില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കുറായി അയാളുടെ കാറില്‍ കയറിയ ആദ്യത്തെ യാത്രക്കാരിയാണ് ഞാന്‍. ഇന്നെങ്കിലും ഞാന്‍ വീട്ടില്‍ സാധനങ്ങള്‍ മേടിച്ചുകൊണ്ട് വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് എന്റെ ഭാര്യ. ഈ വൈറസ് നമ്മളെ പലവിധം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ദിവസക്കൂലിക്കായി ജോലി ചെയ്യുന്ന ആളുകള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. ഞാന്‍ അയാള്‍ക്ക് 500 രൂപ അധികം കൊടുത്തു.

അതില്‍ വല്യ കാര്യമില്ല എന്ന് അറിയാം. നമ്മള്‍ അവര്‍ക്ക്് വേണ്ടി ഇതിലധികം ചെയ്യണം. അവസാന യാത്രക്കാരന്‍ ഇറങ്ങിയ ശേഷം അയാള്‍ 70 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുവെന്ന് എനിക്ക് കാണിച്ചു തന്നു. നിങ്ങളുടെ കാര്‍ ഡ്രൈവര്‍മാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും കുറച്ച്‌ കൂടി പണം നല്‍കു. ചിലപ്പോള്‍ നിങ്ങളായിരിക്കാം അന്നേ ദിവസത്തെ അയാളുടെ അവസാനത്തെ കസ്റ്റമര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക