Image

'എനിക്ക് ഇനിയും മലയാളത്തില്‍ അഭിനയിക്കണം', ആഗ്രഹമറിയിച്ച് 'സുഡുമോന്‍'

Published on 17 March, 2020
'എനിക്ക് ഇനിയും മലയാളത്തില്‍ അഭിനയിക്കണം', ആഗ്രഹമറിയിച്ച് 'സുഡുമോന്‍'

സുഡാനി ഫ്രം നൈജീരിയ കണ്ടവരാരും സുഡുമോനെ മറന്നുകാണില്ല. സൗബിന്‍ ഷാഹിറിനൊപ്പം പ്രാധാന്യമുള്ള വേഷത്തില്‍ തന്നെയാണ് സാമുവല്‍ റോബിന്‍സണ്‍ ചിത്രത്തില്‍ വേഷമിട്ടത്. ഇപ്പോള്‍ താന്‍ ഇന്ത്യയിലുണ്ടെന്നും ഇനിയും മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സാമുവല്‍. ഫെയ്സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.  

സാമുവലിന്റെ കുറിപ്പ് വായിക്കാം......

ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ചില പുതിയ മലയാളം അല്ലെങ്കില്‍ മറ്റ് ഭാഷാ സിനിമകളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മൂവി ഓഫര്‍ ഉപയോഗിച്ച് നിങ്ങള്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ ഇമെയില്‍ വിലാസം sraactor@gmail.com ആണ്. എന്റെ ഇന്ത്യന്‍ നമ്പറിനായി നിങ്ങള്‍ക്ക് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സന്ദേശമയയ്ക്കാനും കഴിയും.

സക്കറിയ സംവിധാനം ചെയ്ത ആ സിനിമയ്ക്കു ശേഷം ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ഒരു സിനിമയില്‍ക്കൂടി സാമുവല്‍ അഭിനയിച്ചു. സോഷ്യല്‍മീഡിയയില്‍ സജീവമായ സാമുവല്‍ തന്റെ കാമുകിയുടെ ചിത്രവും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക